അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ പ്രീമിയം എസ്.യു.വി മെറിഡിയന്റെ 2024 പതിപ്പ് ഇന്ത്യയിൽ അവതരിക്കാനൊരുങ്ങുന്നു. വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. വരും ആഴ്ചകളിൽ പുതിയ മെറീഡിയന്റെ വില ജീപ്പ് പ്രഖ്യാപിക്കും.
നിരവധി പുതുമകളോടെയാവും പുത്തൻ മെറിഡിയൻ വരിക എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എഞ്ചിനും ട്രാൻസ്മിഷനും നിലവിലെ മെറീഡിയന് സമാനമായിരിക്കും. നിലവിൽ 31.23 മുതൽ 39.83 ലക്ഷം രൂപ വരെയാണ് മെറിഡിയന്റെ വില(എക്സ് ഷോറൂം). വരാനിരിക്കുന്ന മോഡലിന് അൽപം വില കൂടുമെന്നാണ് സൂചന. വാഹനത്തിന്റെ ലോഞ്ചിങ് ഉടൻ ഉണ്ടാകും.
സവിശേഷത
അഞ്ച്, ഏഴ് സീറ്റ് വകഭേദങ്ങളിൽ ലഭ്യമാകും. വയർലെസ് സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.2 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ എന്നിവയോടെയാവും പുത്തൻ മെറീഡിയൻ എത്തുക.
സുരക്ഷ
ആഡാസ് ലെവൽ 2 സുരക്ഷയോടെയാണ് പുതിയ മെറീഡിയന്റെ വരവ്. അടിസ്ഥാന വേരിയന്റിൽ ഉൾപ്പെടെ ആറ് എയർബാഗുകൾ ,360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും പാർക്കിങ് സെൻസർ എന്നിവയും പ്രത്യേകതയാണ്.
എഞ്ചിൻ
മുൻ മോഡലിലെ 2.0 ലിറ്റർ ടർബോ ഡീസൽ എൻജിനാണ് പുതിയ മെറിഡിയന്റേയും ഹൃദയം. ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവയാണ് ട്രാൻസ്മിഷൻ. ഇത് 170 ബി.എച്ച്.പി. പവറും 350 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയിലുള്ളത്. 4x4, 4x2 സംവിധാനം ഇവയിലെല്ലാം ലഭ്യമാകും. പരമാവധി വേഗം 198 കിലോമീറ്ററുള്ള എസ്.യു.വി. 10.8 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.
Content Highlights: 2024 jeep meridian bookings open
Published: 14 Oct 2024, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented