
ഇന്ത്യയില്‍ ഏറ്റവുമധികം ഫാന്‍സുള്ള ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് മോഡലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസു വിപണിയില്‍ എത്തിക്കുന്ന ഡി-മാക്സ് വി-ക്രോസ്. ഇസുസുവിന്റെ മറ്റ് മോഡലുകള്‍ക്ക് ലഭിക്കാത്ത സ്വീകാര്യത സ്വന്തമാക്കിയ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് മോഡലിന് 21.20 ലക്ഷം രൂപ മുതല്‍ 26.92 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
വിരലിലെണ്ണാവുന്നത് ആണെങ്കിലും വളരെ ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് ഡി-മാക്സ് വി-ക്രോസ് എത്തിയിട്ടുള്ളത്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന ക്രോമിയം ഇന്സേര്ട്ടുകളെല്ലാം ബ്ലാക്ക് നിറത്തിലേക്ക് മാറ്റിയത് വാഹനത്തിന്റെ ലുക്കിനെ പോലും മാറ്റുന്നുണ്ട്. ക്രോമിയം ഫിനീഷിങ്ങ് മാറിയത് ഗ്രില്ലില്‍ ഉള്‍പ്പെടെ പുതുമയേകുന്നുണ്ട്. ഇതിനൊപ്പം ബമ്പര്‍, ഫോഗ്ലാമ്പ് ക്ലെസ്റ്റര്‍, റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍ എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയ 18 ഇഞ്ച് അലോയി വീലും ഇതിലുണ്ട്.
ഇന്റീരിയറില്‍ കാര്യമായ പുതുമകള്‍ അവകാശപ്പെടാനാകില്ല. റിയര്‍ സീറ്റുകള്‍ക്ക് റിക്ലൈന്‍ ഫങ്ഷന് നല്കിയതും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് ഒരുക്കിയിട്ടുള്ളതുമാണ് പുതുതായി നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്. റിവേഴ്സ് പാര്‍ക്കിങ്ങ് ക്യാമറ, ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനം തുടങ്ങിയവയും ഈ വാഹനത്തിന്റെ ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്.
സുരക്ഷ കാര്യക്ഷമമാക്കുന്നതിനുള്ള നീക്കങ്ങളും നിര്‍മാതാക്കള്‍ നടത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, റിയര്‍ സീറ്റ് ഒക്കുപെന്റ് ഡിറ്റെഷന്‍ സെന്‍സര്‍ എന്നീ സംവിധാനങ്ങളും ഡി-മാക്സ് വി-ക്രോസില്‍ ഒരുക്കിയിരിക്കുന്നു. ആറ് എയര്‍ബാഗിന്റെ സുരക്ഷയ്ക്കൊപ്പം അടിസ്ഥാന സുരക്ഷ ഫീച്ചറുകളായ എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയവയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ലുക്കിലും ഫീച്ചറുകളിലും അപ്ഡേഷന് വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റങ്ങള്‍ നല്‍കാതെയാണ് ഈ വാഹനം ഇത്തവണ എത്തിയിട്ടുള്ളത്. 1.9 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വി-ക്രോസിന്റെ പുതിയ മോഡലിനും കരുത്തേകുന്നത്. ഈ എന്ജിന് 163 ബി.എച്ച്.പി. പവറും 360 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്സ്മിഷനൊപ്പം 4x2, 4x4 സംവിധാനത്തിലും ഈ വാഹനമെത്തും.
Content Highlights: Isuzu Motors launched D-Max V-Cross life style pick up in India
Published: 06 May 2024, 05:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented