ജിഎസ്ടിയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒക്ടോബര്‍ മാസം മുതല്‍ വിപണി കൂടുതല്‍ കരുത്താര്‍ജിച്ചു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഇന്ത്യയുടെ വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2025. ജനുവരി മുതൽ ഇങ്ങോട്ടുള്ള ഓരോ മാസവും വിൽപ്പന നേട്ടം തുടർന്ന ആഭ്യന്തര വിപണിയിൽ ഡിസംബർ മാസം ഭൂരിഭാഗം വാഹന നിർമാതാക്കൾക്കും ഇരട്ട അക്ക വളർച്ച രേഖപ്പെടുത്താനായി. ഇതോടെ 2025 കലണ്ടർ വർഷം 45.5 ലക്ഷം യൂണിറ്റ് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയോടെയാണ് അവസാനിച്ചിരിക്കുന്നത്. 2024-ൽ ഇത് 43.05 ലക്ഷം യൂണിറ്റായിരുന്നു എന്നാണ് റിപ്പോർട്ട്.
മാരുതി സുസുക്കിക്ക് തന്നെയാണ് ഡിസംബറിലും പാസഞ്ചർ വാഹന വിപണിയുടെ മേധാവിത്വം. 1,78,646 വാഹനങ്ങളാണ് മാരുതി സുസുക്കി വിപണിയിൽ എത്തിച്ചത്. മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 37.2 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബറിൽ 1,30,117 യൂണിറ്റായിരുന്നു എത്തിയിരുന്നത്. എസ്‌യുവി വിപണിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
2025-ലെ വാഹനങ്ങളുടെ വിൽപ്പനയെ രണ്ടായി തരംതിരിക്കാനാകുമെന്നാണ് മാരുതി സുസുക്കി സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി പാർഥോ ബാനർജി അഭിപ്രായപ്പെടുന്നത്. ജിഎസ്ടി പരിഷ്‌കരണത്തിന് മുമ്പും ശേഷവുമാണിത്. ജിഎസ്ടിയിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒക്ടോബർ മാസം മുതൽ വിപണി കൂടുതൽ കരുത്താർജിച്ചു. ചെറുകാറുകളുടെ വിൽപ്പനയിൽ അഞ്ച് ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡിസംബറിലെ വിൽപ്പനയിൽ രണ്ടാം സ്ഥാനം മഹീന്ദ്രയ്ക്കാണ്. 50,946 യൂണിറ്റിന്റെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2024 ഡിസംബറിൽ ഇത് 41,424 യൂണിറ്റായിരുന്നുവെന്നും 23 ശതമാനത്തിന്റെ വിൽപ്പന നേട്ടമാണ് ഇത്തവണ കൈവരിച്ചിട്ടുള്ളതെന്നുമാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ തന്നെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ സ്ഥാനം 50,046 യൂണിറ്റാണ് ഡിസംബറിലെ വിൽപ്പന. 13.1 ശതമാനത്തിന്റെ വളർച്ചയാണ് 2024 ഡിസംബറിനെ അപേക്ഷിച്ച് നേടിയിരിക്കുന്നത്.
വളരെ നേരിയ മുന്നേറ്റം മാത്രമാണ് ഹ്യുണ്ടായിക്ക് ഉണ്ടാക്കാൻ സാധിച്ചത്. 2024 ഡിസംബറിൽ 42,208 യൂണിറ്റിന്റെ വിൽപ്പനയാണ് നേടിയതെങ്കിൽ ഇക്കഴിഞ്ഞ ഡിസംബറിൽ അത് 42,416 യൂണിറ്റായാണ് ഹ്യുണ്ടായി വർധിപ്പിച്ചിരിക്കുന്നത്. കിയ മോട്ടോഴ്‌സിന്റെ വിൽപ്പനയിൽ 105 ശതമാനത്തിന്റെ വർധനവാണ് മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. 2024 ഡിസംബറിലെ വിൽപ്പന 8957 യൂണിറ്റായിരുന്നുവെങ്കിൽ 2025 ഡിസംബർ മാസത്തിൽ 18,659 വാഹനങ്ങളാണ് വിൽപ്പന. ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും ഡിസംബർ മാസത്തിൽ നേട്ടത്തിലാണ്.
Content Highlights: Discover the booming Indian auto market in 2025! Explore sales figures, growth trends, and top manufacturers like Maruti Suzuki, Mahindra, and Tata Motors. See how GST reforms impacted sales.
Published: 02 Jan 2026, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented