ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വാഹനനിരയില്‍ എത്തിയ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ അയോണിക്-5 പരിശോധനയ്ക്കായി തിരിച്ചുവിളിച്ച് നിര്‍മാതാക്കള്‍. വാഹനത്തിലെ ഇന്റഗ്രേറ്റഡ് ചാര്‍ജിങ്ങ് കണ്‍ട്രോള്‍ യൂണിറ്റില്‍ (ഐ.സി.സി.യു) തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ക്കും ഇത് പരിഹരിക്കുന്നതിനുമായി വാഹനങ്ങള്‍ തിരിച്ചുവിളിച്ചതുമെന്നാണ് ഹ്യുണ്ടായി ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
2022 ജൂലായ് 21 മുതല്‍ 2024 ഏപ്രില്‍ 30 വരെ നിര്‍മിച്ചിട്ടുള്ള 1744 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനത്തിലെ സുപ്രധാന സംവിധാനങ്ങളായ എയര്‍ കണ്ടീഷന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സീറ്റ് വെന്റിലേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്കുള്ള പവര്‍ ഐ.സി.സി.യുവില്‍ നിന്നാണ് എത്തുന്നത്. ഇതിനുപുറമെ, പ്രധാന ബാറ്ററിയില്‍ നിന്നുള്ള വോള്‍ട്ടേജ് 12 വോള്‍ട്ടായി കുറയ്ക്കുന്നതിനുള്ള ട്രാന്‍സ്‌ഫോര്‍മറായും ഈ യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്.
ഹ്യുണ്ടായി അയോണിക് 5-ന്റെ ഉടമസ്ഥരെ നേരിട്ട് ഈ വിവരം അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അതാത് ഡീലര്‍ഷിപ്പുകളില്‍ വാഹനം എത്തിച്ച് പരിശോധിക്കാനുള്ള സൗകര്യം ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കുമെന്നും ഹ്യുണ്ടായി ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഇന്നുള്ളതില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കുന്ന വാഹനങ്ങളിലൊന്നാണ് അയോണിക്-5. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72.6 കിലോവാട്ട് ശേഷിയാണ് ബാറ്ററി പാക്കിനുള്ളത്. 4635 എം.എം. നീളം, 1890 എം.എം. വീതി, 1625 എം.എം. ഉയരം 3000 എം.എം. വീല്‍ബേസ് എന്നിവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
2023 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം പുറത്തിറക്കിയത്. ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമായ ഇ-ജി.എം.പിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണെന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണ്.
Content Highlights: Hyundai India recall Ioniq-5 Electric SUV due to ICCU complaint
Published: 09 Jun 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented