ജിഎസ്ടി പരിഷ്‌കരണത്തിലൂടെ ഏറ്റവുമധികം ഗുണം ലഭിച്ചത് കോംപാക്ട് എസ്‌യുവി ശ്രേണിക്കാണെന്നാണ് ഗാര്‍ഗ്

ഹ്യുണ്ടായി പുറത്തിറക്കുന്ന പുതിയ വെന്യു | Photo: Hyundai India
ജിഎസ്ടി പരിഷ്‌കരത്തിന്റെ ഭാഗമായി വാഹനങ്ങളുടെ നികുതിയില്‍ വരുത്തിയ 10 ശതമാനത്തിന്റെ ഇളവ് വാഹന വിപണിയില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് രാജ്യത്തെ ഓരോ വാഹന നിര്‍മാതാക്കളും ഒരേ സ്വരത്തില്‍ പറയുന്നത്. 28 ശതമാനത്തില്‍ നിന്ന് 18-ലേക്ക് ജിഎസ്ടി താഴ്ന്നതോടെ ഹാച്ച്ബാക്ക് വാഹനങ്ങളുടെ ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് മാരുതി സുസുക്കി പറഞ്ഞത്. എന്നാല്‍, ഈ നീക്കം ഉണര്‍വ്വേകിയത് എസ്‌യുവി വിപണിക്കാണെന്നാണ് ഹ്യുണ്ടായിയുടെ ഭാഷ്യം.
ഉപയോക്താക്കളുടെ കൈവശമുള്ള പണം അന്നും ഇന്നും ഒരുപോലെയാണ്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് കുറച്ച് വലിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കുന്നുണ്ട്. ആളുകള്‍ വാഹനം ഗൗണ്‍ഗ്രേഡ് ചെയ്യാനല്ല, അപ്‌ഗ്രേഡ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നിരുന്നാലും ഇക്കാര്യങ്ങളെല്ലാം മനുഷ്യരുടെ ആഗ്രഹങ്ങളെ ആശ്രയിച്ചിരിക്കുന്നവയാണെന്നാണ് ഹ്യുണ്ടായി ഇന്ത്യയുടെ ഹോള്‍ ടൈം ഡയറക്ടറും സിഇഒയുമായി തരുണ്‍ ഗാര്‍ഗ് പറയുന്നത്.
ഇരുചക്ര വാഹന ഉടമകള്‍ കാറുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ ഷോറൂമുകളില്‍ എത്തുന്ന ഹെല്‍മറ്റുകളുടെ എണ്ണം നിരീക്ഷിക്കുകയാണെന്നായിരുന്നു മാരുതി സുസുക്കി അടുത്തിടെ പറഞ്ഞത്. ഇന്ത്യക്കാര്‍ക്ക് ചെറിയ കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹമില്ലെന്നും വിപണി പൂര്‍ണമായും വലിയ വാഹനങ്ങളിലേക്ക് മാറിയെന്നുമുള്ള ചില കമ്പനികളുടെ ധാരണ ജിഎസ്ടി പരിഷ്‌കരണത്തോടെ തെറ്റിയെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി.ഭാര്‍ഗവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജിഎസ്ടി ഇളവുകള്‍ ഹാച്ച്ബാക്ക് വില്‍പ്പനയെ എങ്ങനെയെല്ലാം ബാധിച്ചിട്ടുണ്ടെന്നും ഗാര്‍ഗ് വിശദീകരിച്ചു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ വാഹന വില്‍പ്പനയില്‍ 22.4 ശതമാനമായിരുന്നു ഹാച്ച്ബാക്കുകളുടെ സംഭാവന. എന്നാല്‍ ഒക്ടോബറില്‍ ഇത് 20 ശതമാനമായി കുറഞ്ഞു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എസ്‌യുവി വില്‍പ്പന 54 ശതമാനമായിരുന്നു. ഒക്ടോബറില്‍ ഇത് 57 ശതമാനമായി വളര്‍ന്നു. കാര്യങ്ങള്‍ വ്യക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉപയോക്താക്കള്‍ അപ്‌ഗ്രേഡ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി പരിഷ്‌കരണത്തിലൂടെ ഏറ്റവുമധികം ഗുണം ലഭിച്ചത് കോംപാക്ട് എസ്‌യുവി ശ്രേണിക്കാണെന്നാണ് ഗാര്‍ഗ് അഭിപ്രായപ്പെടുന്നത്. വൈകാതെ തന്നെ ഈ സെഗ്മെന്റിലെ വാഹനങ്ങളുടെ പ്രതിമാസ വില്‍പ്പന ഒരുലക്ഷം കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെന്യുവിന്റെ കാര്യം എടുക്കാന്‍ പെട്രോള്‍ മോഡലിന് 29 ശതമാനവും ഡീസല്‍ മോഡലിന് 31 ശതമാനവുമായിരുന്നു ജിഎസ്ടി. ജിഎസ്ടി 2.0-യുടെ അടിസ്ഥാനത്തില്‍ 11 ശതമാനത്തിന്റെയും 13 ശതമാനത്തിന്റെയും കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
നമ്പറുകളും റാങ്കിങ്ങും വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാല്‍, ലാഭത്തിലൂടെയുള്ള വളര്‍ച്ചയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പുതിയ മോഡലുകളുടെ ലോഞ്ചുകളിലൂടെയും മറ്റ് സുപ്രധാന നീക്കങ്ങളിലൂടെയും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പുതിയ വെന്യുവിന്റെ അവതരണ വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. 7.89 ലക്ഷം രൂപയിലാണ് പുതിയ വെന്യുവിന്റെ വില ആരംഭിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പായ വെന്യു എന്‍ലൈനും കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.
Content Highlights: Hyundai India CEO highlights shift towards larger vehicles like SUVs following GST reductions. Discover why customers are upgrading and what it means for the auto market.
Published: 05 Nov 2025, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented