ബാസ് പദ്ധതിയില്‍ ക്രെറ്റ ഇലക്ട്രിക് വാങ്ങുന്നവര്‍ക്ക് കിലോമീറ്ററിന് 3.90 പൈസ നിരക്കിലായിരിക്കും ബാറ്ററിയുടെ വാടക ഈടാക്കുക.

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹന ലഭ്യമാക്കുന്നതിനുള്ള മാർഗം സ്വീകരിച്ച് രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. ഇതിനായി ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് ബാറ്ററി ആസ് എ സർവീസ് (ബാസ്) സംവിധാനം ആരംഭിച്ചു. ബാസ് പദ്ധതിയിലൂടെ 10.99 ലക്ഷം രൂപയ്ക്ക് ക്രെറ്റ ഇലക്ട്രിക് സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ഹ്യുണ്ടായി ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
ബാസ് പദ്ധതിയിൽ ക്രെറ്റ ഇലക്ട്രിക് വാങ്ങുന്നവർക്ക് കിലോ മീറ്ററിന് 3.90 പൈസ നിരക്കിലായിരിക്കും ബാറ്ററിയുടെ വാടക ഈടാക്കുക. 18.03 ലക്ഷം രൂപ മുതൽ 24.70 ലക്ഷം രൂപ വരെയായിരുന്നു ക്രെറ്റ ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില. ഈ വിലയിലാണ് ഏഴ് ലക്ഷം രൂപയോളം കുറവ് ഉണ്ടായിരിക്കുന്നത്. വാഹനത്തിന്റെ ബാറ്ററി എന്നത് ആക്‌സസറിയായി വാങ്ങുന്നതിലൂടെ ഉപയോഗിക്കുന്നതിന് മാത്രം പണം നൽകിയാൽ മതിയെന്നതാണ് ബാസിന്റെ നേട്ടം.
വാഹനത്തിന്റെ ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കിയതിനൊപ്പം കാറിനുള്ളിലേക്ക് അനായാസം കയറുന്നതിനും ഇറങ്ങുന്നതിനുമായി ക്രെറ്റ ഇവിയുടെ വശങ്ങളിൽ ഫുട്ട് സ്റ്റെപ്പും പുതിയതായി നൽകിയിട്ടുണ്ടെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ക്രെറ്റ ഇലക്ട്രിക്കിന്റെ എച്ച്‌സി വേരിയന്റിനൊപ്പം 7.4 കിലോവാട്ട് ചാർജറും നൽകുന്നുണ്ട്. മുമ്പ് ക്രെറ്റ ഇലക്ട്രിക് ലൈനപ്പിൽ 11 കിലോവാട്ട് എസി ചാർജറായിരുന്നു നൽകിയിരുന്നത്.
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സാണ് ഇന്ത്യയിൽ ആദ്യമായി ബാസ് സംവിധാനം കൊണ്ടുവരുന്നത്. 2024-ൽ എംജി അവതരിപ്പിച്ച ഈ പദ്ധതി പിന്നീട് മറ്റ് വാഹന നിർമാതാക്കളും ഏറ്റെടുക്കുകയായിരുന്നു. നിലവിൽ മാരുതി സുസുക്കി, ടൊയോട്ട, കിയ മോട്ടോഴ്‌സ്, സിട്രോൺ തുടങ്ങിയ കമ്പനികൾ ബാസ് സിസ്റ്റം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 42 കിലോവാട്ട് ബാറ്ററി പാക്ക് ഒറ്റ ചാർജിങിൽ 390 കിലോ മീറ്ററാണ് റേഞ്ച് നൽകുന്നത്. 51.4 കിലോ വാട്ടിന്റെ ബാറ്ററി പാക്ക് 473 കിലോ മീറ്റർ റേഞ്ചും നൽകും. 10-80 ശതമാനം ചാർജാകാൻ വേണ്ടത് വെറും 58 മിനിറ്റ് മാത്രം. 11 കിലോ വാട്ട് സ്മാർട് കണക്ടഡ് വാൾ ബോക്സ് എസി ചാർജർ ഉപയോഗിക്കുമ്പോൾ 10-100 ശതമാനം ചാർജാകാൻ വേണ്ടത് വെറും നാല് മണിക്കൂർ ആണ്.
Content Highlights: Hyundai Creta EV price reduced by ₹7 lakh through BaaS model., Starting price now at ₹10.99 lakh with battery rental at ₹3.90/km., Two battery options: 42kWh (390km range) and 51.4kWh (473km range)., Fast charging: 10-80% in 58 minutes., New features include side foot-steps for easier access.
Published: 03 Jul 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented