
24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫോര്‍ഡിന്റെ ഐതിഹാസിക സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ബ്രോന്‍കോ തിരിച്ചെത്തുന്നു. എസ്‌യുവി ശ്രേണിയില്‍ കടുത്ത മത്സരത്തിന് വഴിയൊരുക്കുന്ന ഈ വാഹനം ഫോര്‍ഡ് അവതരിപ്പിച്ചു. 2021-ന്റെ തുടക്കത്തോടെ ബ്രോന്‍കോ അമേരിക്കയില്‍ എത്തിതുടങ്ങുമെന്നാണ് അറിയുന്നത്.
ബേസ് മോഡല്‍, ബിഗ് ബെന്റ്, ഔട്ടര്‍ ബാങ്ക്‌സ്, ബാഡ്‌ലാന്‍ഡ്‌സ്, ഫസ്റ്റ് എഡീഷന്‍ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലെത്തുന്ന ബ്രോന്‍കോയില്‍ 4X4 അടിസ്ഥാന ഫീച്ചറാണ്. ഓഫ് റോഡുകള്‍ ഉള്‍പ്പെടെ ഏത് പ്രതലത്തിനും ഇണങ്ങുന്ന ബ്രോന്‍കോ ജീപ്പിന്റെ കോംപസ് എസ്‌യുവിയുമായായിരിക്കും ഈ വാഹനം ഏറ്റുമുട്ടുക.
ഫോര്‍ഡിന്റെ ഫോക്കസ് ഹാച്ച്ബാക്കിന് അടിസ്ഥാനമൊരുക്കുന്ന മോഡുലാന്‍ ഫ്രെണ്ട് വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പാണ് ബ്രോന്‍കോയുടെ അടിസ്ഥാനം. 4386 എംഎം നീളവും 2670 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്. ആഗോള വിപണിയില്‍ ഇക്കോസ്‌പോട്ടിനും എസ്‌കോപിനും മധ്യത്തിലായിരിക്കും ബ്രോന്‍കോയുടെ സ്ഥാനം.
ബോക്‌സി ഡിസൈനിലാണ് ബ്രോന്‍കോ ഒരുങ്ങിയിട്ടുള്ളത്. ബ്രോന്‍കോ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഗ്രില്ല്, എല്‍ഇഡി ലൈറ്റ് ബാറുകളും പ്രൊജക്ഷന്‍ ലൈറ്റുമുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള മസ്‌കുലര്‍ ബംമ്പര്‍ എന്നിവ മുന്‍വശത്തെയും എല്‍ഇഡി ടെയ്ല്‍ലൈറ്റും ബ്രോന്‍കോ ബാഡ്ജിങ്ങും ഓഫ് റോഡ് വാഹങ്ങള്‍ക്കിണങ്ങുന്ന ബംമ്പര്‍ പിന്‍വശത്തെയും അകര്‍ഷകമാക്കും.
ബ്ലാക്ക് ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള ബി, സി പില്ലറുകലും, ബ്ലാക്ക് റൂഫില്‍ നല്‍കിയിട്ടുള്ള വലിയ റൂഫ് റെയിലും, പ്ലാസ്റ്റിക് ക്ലാഡിങ്ങും, വീല്‍ ആര്‍ച്ചും, ഓഫ് റോഡ് മോഡലില്‍ നല്‍കുന്ന 29 ഇഞ്ച് വീലും റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 18 ഇഞ്ച് അലോയീ വീലുമാണ് ഈ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നത്.
ആപ്പിള്‍ കാര്‍പ്ലേ-ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലുള്ളത്. മസ്താങ്ങില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സ്റ്റിയറിങ്ങ് വീല്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ നോബ്,, ലെതര്‍ ആവരണമുള്ള സീറ്റുകള്‍ എന്നിവയാണ് ഫോര്‍ഡ് ബ്രോന്‍കോയുടെ ഇന്റീരിയറിലുള്ളത്.
2.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണ് ബ്രോന്‍കോ സ്‌പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്. ഇത് 245 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കുമേകും. അതേസമയം, 181 ബിഎച്ച്പി പവറും 258 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണ് എന്‍ട്രി ലെവന്‍ ബ്രോന്‍കോയിലുള്ളത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇരു മോഡലിലേയും ട്രാന്‍സ്മിഷന്‍.
Content Highlights; Ford Bronco SUV Unveil; To Be Launched In 2021
Published: 14 Jul 2020, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented