
ഇന്ത്യയിലെ കോംപാക്ട് എസ്യുവി നിരയിലെ കരുത്തന് സാന്നിധ്യമായ ഫോര്‍ഡ് ഇക്കോസ്പോട്ടിന് പുതിയ ഓട്ടോമാറ്റിക് പതിപ്പ് എത്തി. ഇക്കോസ്പോട്ടിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വേരിയന്റായ ടൈറ്റാനിയത്തെ അടിസ്ഥാനമാക്കിയെത്തിയിട്ടുള്ള ഈ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡലിന് 10.66 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില.
മുമ്പ് ഇക്കോസ്പോട്ടിന്റെ ഉയര്‍ന്ന വേരിയന്റായ ടൈറ്റാനിയം പ്ലസില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് നല്‍കിയിരുന്നത്. ഈ മോഡലിന് 11.56 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു തുടങ്ങിയ വാഹനങ്ങളുടെ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡിമാന്റ് പരിഗണിച്ചാണ് ഫോര്‍ഡ് ഈ വാഹനം എത്തിച്ചിരിക്കുന്നത്.
പെട്രോള്‍ എന്ജിന് പതിപ്പിനൊപ്പമാണ് പുതിയ ട്രാന്സ്മിഷന് നല്‍കുന്നത്. 120 ബിഎച്ച്പി പവറും 149 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം പാഡില്‍ ഷിഫ്റ്റും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പുതിയ ട്രാന്സ്മിഷനൊപ്പം മറ്റുചില സംവിധാനങ്ങളും ഈ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. ക്രൂയിസ് കണ്ട്രോള്, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ അസിസ്റ്റ് കണ്ട്രോള്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് എന്നിവയാണ് ഇവ.
Content Highlights; Ford Adds A New Automatic Variant To 2020 EcoSport Line-Up
Published: 16 Jul 2020, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented