
ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വിപ്ലവം ലക്ഷ്യമിട്ടാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി.എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ മൂന്ന് മോഡലുകളാണ് ഇവര്‍ ഇന്ത്യന്‍ വാഹന വിപണിക്ക് സംഭാവന ചെയ്തിരിക്കുന്നത്. ആദ്യമെത്തിയ ഇ6 എം.പി.വിയും രണ്ടാമനായ ആറ്റോ3-യുടെ തുറന്നിട്ട പാതിയിലൂടെ കുതിക്കാനാണ് ഇലക്ട്രിക് സെഡാനായ സീല്‍ എന്ന മൂന്നാമത്തെ മോഡല്‍ ബി.വൈ.ഡി. വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പെര്‍ഫോമെന്‍സ് ഇലക്ട്രിക് വാഹനങ്ങളുടെ നിരയില്‍ പോലും ചേര്‍ക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് ഇന്ത്യന്‍ വിപണി നല്‍കിയിട്ടുള്ളത്. അവതരിപ്പിച്ച് ഒരു മാസം പിന്നിടുന്നതിന് മുമ്പ് 500 ബുക്കിങ്ങുകളാണ് സീലിന് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മോഡലുകള്‍ സാക്ഷ്യപ്പെടുത്തിയ റേഞ്ചിലെ ഉറപ്പും ഈ വാഹനം ഉറപ്പുനല്‍കുന്ന പെര്‍ഫോമെന്‍സും നല്‍കിയിട്ടുള്ള ഫീച്ചറുകളുമാണ് സീലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഡൈനാമിക, പ്രീമിയം, പെര്‍ഫോമെന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വിലകള്‍. ഞങ്ങളുടെ വാഹനത്തിലും അതിന്റെ വിലയിലും വലിയ ആത്മവിശ്വാസമാണ് ഉള്ളതെന്നാണ് ബി.വൈ.ഡി. അഭിപ്രായപ്പെടുന്നത്. സീല്‍ അവതരിപ്പിച്ച ദിവസങ്ങള്‍ക്കുള്ളില്‍ 200 ബുക്കിങ്ങുകള്‍ ലഭിച്ചു. 15 ദിവസം പിന്നിട്ടതോടെ ഇത് 500-ന് മുകളിലെത്തിയെന്നും കമ്പനി അറിയിച്ചു.
വാഹനത്തിന്റെ അവതരണ വേളയില്‍ തന്നെ ആദ്യം ബുക്കുചെയ്യുന്ന ഉപയോക്താക്കള്‍ക്കുള്ള ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31-ന് മുമ്പ് ബുക്കുചെയ്യുന്നവര്‍ക്ക് സൗജന്യമായി ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുമെന്നും ആറ് വര്‍ഷത്തേക്കുള്ള ഫ്രീ റോഡ് സൈഡ് അസിസ്റ്റന്‍സുമാണ് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം. 1.25 ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് സീലിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഓണ്‍ലൈനിലും ഡീലര്‍ഷിപ്പുകളിലും ബുക്ക് ചെയ്യാം.
ഡൈനാമിക്ക് മോഡലില്‍ 61.4 കിലോവാട്ട് ബാറ്ററിയാണുള്ളത്. 204 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമുള്ള ഈ വാഹനം 510 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്നു. പ്രീമിയം വേരിയന്റില്‍ 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 650 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ മോഡല്‍ 312 ബി.എച്ച്.പി. പവറും 360 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും ഇതേ ബാറ്ററിയാണ് പെര്‍ഫോമെന്‍സ് മോഡലിലും. ഇതിലെ മോട്ടോര്‍ 560 പി.എസ്. പവറും 670 എന്‍.എം. ടോര്‍ക്കുമേകും. റേഞ്ച് 580 കിലോമീറ്ററാണ്.
11 കിലോവാട്ട് എ.സി. ചാര്‍ജര്‍ ഉപയോഗിച്ച് 8.6 മണിക്കൂറിലാണ് സീലിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകുന്നത്. അതേസമയം, 150 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 37 മിനിറ്റില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. ഇതിനെക്കാള്‍ ഉപരിയായി വെറും 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ യാ്ത്ര ചെയ്യാനാകും. ബാറ്ററിക്ക് എട്ട് വര്‍ഷവും 1.60 ലക്ഷം കിലോമീറ്ററും മോട്ടോറിന് എട്ട് വര്‍ഷവും 1.50 ലക്ഷം കിലോമീറ്ററുമാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
Content Highlights: BYD Seal electric sedan achieve 500 booking before one month of launch
Published: 25 Mar 2024, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented