
ടെലിവിഷന്‍ അവതാരക, സോഷ്യല്‍ മീഡിയോ ഇന്‍ഫ്‌ളൂവന്‍സര്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. ആഡംബര വാഹനമായ ബി.എം.ഡബ്ല്യു. ത്രീ സീരീസ് സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു വാഹനം കൂടി ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ആദ്യ വാഹനം ആഡംബരമാണെങ്കില്‍ ഇപ്പോള്‍ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത് കരുത്തന്‍ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ആണ്.
ലക്ഷ്മി നക്ഷത്ര തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഗ്യാരേജിലെ പുതിയ അംഗം എന്ന കുറിപ്പോടെയാണ് വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഓഫ് റോഡ് യാത്രകള്‍ക്ക് പോലും ഇണങ്ങുന്ന ഥാറിന്റെ കരുത്തന്‍ 4x4 മോഡല്‍ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് ലക്ഷ്മി നക്ഷത്ര തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. എന്നാല്‍, ഥാറിന്റെ ഡീസല്‍ വകഭേദമാണ് ലക്ഷ്മി തിരഞ്ഞെടുത്തതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 11.35 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് ഥാറിന്റെ ഡീസല്‍ പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില. അതേസമയം, 14.10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ് ഥാറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ എക്‌സ്‌ഷോറൂം വില.
മികച്ച സ്‌റ്റൈലും കാര്യക്ഷമമായ കരുത്തും പുതുതലമുറ ഫീച്ചറുകളുമായാണ് മഹീന്ദ്രയുടെ ഥാര്‍ വിപണിയില്‍ എത്തിയത്. ഇതിനു പിന്നാലെ ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന ഖ്യാതിയും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ത്രീ ഡോര്‍ മോഡലായി എത്തുന്ന ഈ എസ്.യു.വിയുടെ ഫൈവ് ഡോര്‍ പതിപ്പ് വരുന്ന ഓഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
150 ബി.എച്ച്.പി പവറും 320 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളിലാണ് ഥാര്‍ ആദ്യം നിരത്തുകളില്‍ എത്തിയത്. എന്നാല്‍, അടുത്തിടെ ഥാറിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡല്‍ കൂടി നിരത്തുകളില്‍ എത്തുകയായിരുന്നു. ടൂ വീല്‍ ഡ്രൈവ് പതിപ്പായാണ് ഈ മോഡല്‍ എത്തിയത്. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഥാറില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Anchor Lakshmi Nakshathra buys Mahindra Thar Lifestyle SUV
Published: 06 Jul 2024, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented