എം.ജി. മോട്ടോഴ്‌സിന്റെ ഇന്റര്‍നെറ്റ് എസ്.യു.വി. വാഹനമാണ് ഹെക്ടര്‍ പ്ലസ് സ്വന്തമാക്കി നടി മല്ലിക സുകുമാരന്‍. എം.ജി. മോട്ടോഴ്‌സിന്റെ കൊച്ചിയിലെ ഡീലര്‍ഷിപ്പായ കോസ്റ്റ്‌ലൈനില്‍ നേരിട്ടെത്തിയാണ് മല്ലിക സുകുമാരന്‍ വാഹനം ഏറ്റുവാങ്ങിയത്. ഹെക്ടര്‍ എസ്.യു.വിയില്‍ ഇന്ത്യയിലെ പ്രയാണം ആരംഭിച്ച എം.ജി. മോട്ടോഴ്‌സ് മൂന്നാമതായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച വാഹനമാണ് ഹെക്ടര്‍ പ്ലസ് എന്ന ആറ് സീറ്റര്‍ എസ്.യു.വി.

To advertise here,

വലിയ ആഘോഷങ്ങളോടെയാണ് താരത്തിന് വാഹനം കൈമാറിയത്. എം.ജി. കുടുംബത്തിലേക്ക് നടി മല്ലിക സുകുമാരനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോമുണ്ട്. നിങ്ങള്‍ക്ക് എം.ജി. മോട്ടോഴ്‌സില്‍ നിന്ന് മികച്ച അനുഭവമുണ്ടാകട്ടേയെന്നും ആസ്വാദ്യകരമായ ഡ്രൈവിങ്ങ് ഉണ്ടാകട്ടേയെന്നും ആശംസിക്കുന്നുവെന്ന കുറിപ്പോടെയാണ് എം.ജി. മോട്ടോഴ്‌സ് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

കൊച്ചുമക്കളായ പ്രാര്‍ഥന, നക്ഷത്ര, അലംകൃത എന്നിവരേയും കൂട്ടി വാഹനത്തില്‍ കറങ്ങണം. പൃഥ്വിരാജും സുപ്രിയയും നേരത്തെ തന്നെ വന്ന് വാഹനം കണ്ടിരുന്നു. ഇന്ദ്രജിത്താണ് തന്നെയും കൂട്ടി ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് എടുത്തത്. വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുക്കണമെന്നുമാണ് വാഹനം ഏറ്റുവാങ്ങിയ ശേഷം മല്ലിക സുകുമാരന്‍ പറഞ്ഞത്. KL 07 CZ 1030 എന്ന നമ്പറാണ് നടി പുതിയ വാഹനത്തിന് നേടിയത്.

ഹെക്ടര്‍ പ്ലസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഷാര്‍പ്പ് ഡീസല്‍ വേരിയന്റാണ് മല്ലിക സുകുമാരന്‍ സ്വന്തമാക്കിയത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലെത്തുന്ന ഈ വാഹനം 170 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 20.74 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്.