മലയാള സിനിമയ്ക്ക് സമീപകാലത്ത് ഏറ്റവും മികച്ച ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച യുവനടിയാണ് അപര്‍ണ ദാസ്. തന്റെ യാത്രകള്‍ക്കായി ഏറ്റവും സുരക്ഷിതമായി വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ അഭിനേത്രി. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നിര്‍മിത വാഹനമായ ടാറ്റയുടെ നെക്‌സോണ്‍ ആണ് അപര്‍ണ ദാസ് തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന വാഹനം.
കൊച്ചിയിലെ ടാറ്റയുടെ വാഹന വിതരണക്കാരില്‍ ഒന്നായ ലെക്‌സണ്‍ ടാറ്റയില്‍ നിന്നാണ് അപര്‍ണ പുതിയ വാഹനം സ്വന്തമാക്കിയത്. എന്നാല്‍, നെക്‌സോണിന്റെ ഏത് വേരിയന്റാണ് അപര്‍ണ ദാസ് തിരഞ്ഞെടുത്തത് എന്നതില്‍ വ്യക്തതയില്ല. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എത്തുന്ന നെക്‌സോണിന് എട്ട് ലക്ഷം രൂപ മുതല്‍ 15.60 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
ഇന്ത്യയിലെ മറ്റ് എസ്.യു.വികള്‍ക്ക് അവകാശപ്പെടാനില്ലാത്ത നിരവധി സവിശേഷതകള്‍ നെക്സോണിന്റെ പേരിലുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എസ്.യു.വി. എന്ന ഖ്യാതി തുടര്‍ച്ചയായ മൂന്ന് വര്‍ഷമാണ് നെക്സോണിനൊപ്പം നിന്നത്. 2018-ലാണ് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്ടെസ്റ്റില്‍ നെക്സോണിന് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്നത്. നെക്സോണിന് ലഭിച്ച ഈ നേട്ടം ഇന്ത്യന്‍ വാഹനങ്ങളില്‍ സുരക്ഷയുടെ പുതിയൊരു സ്റ്റാന്റേഡിന് തന്നെ തുടക്കം കുറിച്ചിരുന്നു.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ നെക്സോണ്‍ എത്തുന്നുണ്ട്. 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 108 ബി.എച്ച്.പി. പവറും 260 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ടാറ്റ നെക്‌സോണിലുണ്ട്. ഇലക്ട്രിക്, സി.എന്‍.ജി. മോഡലുകളും ഇതിനൊപ്പം വിപണിയിലുണ്ട്.
Content Highlights: Malayalam actress Aparna Das buys a Tata Nexon-Indias first 5-star Global NCAP safety rated car
Published: 25 Mar 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented