
മലയാള സിനിമാതാരങ്ങളില്‍ ആദ്യമായി ഫെരാരിയുടെ കാര്‍ സ്വന്തമാക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍, അദ്ദേഹം സ്വന്തമാക്കിയ ഈ വാഹനം ഇന്ത്യയില്‍ തന്നെ ആദ്യമാണെന്നതാണ് മറ്റൊരു സവിശേഷത. അദ്ദേഹം സ്വന്തമാക്കിയ വാഹനത്തിന്റെ നിറം തന്നെയാണ് ഇതിനെ വേറിട്ടതാക്കുന്നത്. റൂസോ റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലാണ് അദ്ദേഹത്തിന്റെ ഫെരാരി 296 ജി.ടി.ബി. ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ ഈ ഫിനീഷിങ്ങില്‍ എത്തുന്ന ആദ്യ വാഹനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹിയിലെ ഫെരാരിയുടെ ഷോറൂമില്‍ നിന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ അദ്ദേഹത്തിന്റെ വാഹനം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ താത്പര്യം അനുസരിച്ച് ഏതാനും കസ്റ്റമൈസേഷനുകളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഫ്രണ്ട് ലിപ് സ്‌പോയിലര്‍, സൈഡ് സ്‌കേര്‍ട്ടിങ്ങ്, റോക്കര്‍ പാനല്‍, ഡിയര്‍ എയര്‍ഡാം മെഷ്, റിയര്‍ ഡിഫ്യൂസര്‍ എന്നിവയ്ക്ക് ബ്ലാക്ക് നിറമാണ് നല്‍കിയിരിക്കുന്നത്. എ-പില്ലര്‍, വിന്റോ ട്രയാങ്കിള്‍, ബ്രേക്ക് ലൈറ്റുകള്‍ കണക്ട് ചെയ്യുന്ന സ്ട്രിപ്പ് എന്നിവയും ബ്ലാക്ക് നിറം നല്‍കി.
എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചാണ് കവര്‍ ചെയ്തിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 20 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലുമിനിയം വീലുകളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള കാലിപ്പറും അതേനിറത്തില്‍ ഫെരാരിയുടെ ലോഗോയും കാണാം. കുവോയോ ലെതര്‍, അല്‍കന്റോ എന്നി ഫിനീഷിങ്ങുകളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. മാറ്റ് ഗ്രേ അലുമിനിയം, ഗ്ലോസി ബ്ലാക്ക് കാര്‍ബണ്‍ ഫൈബറിലും തീര്‍ത്ത ട്രിമ്മുകളും ഇന്റീരിയറിനെ അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയ ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ 296 ജി.ടി.ബിക്ക് 5.40 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് ഫെരാരിയുടെ 296 ജി.ടി.ബി. ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസേഷന്‍ വരുത്താനുള്ള ഓപ്ഷനും ഫെരാരി നല്‍കുന്നുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷന്‍ സ്പോര്‍ട്സ് കാറാണ് 296 ജി.ടി.ബി. ഫെരാരിയുടെ ഡിനോ ബ്രാന്റുകളില്‍ മാത്രമാണ് മുന്‍കാലങ്ങളില്‍ വി6 എന്‍ജിന്‍ നല്‍കിയിരുന്നത്.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയിലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഇവ രണ്ടും കൂടി 819 ബി.എച്ച്.പി. പവറും 740 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വേഗരാജാവ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഈ വാഹനം കേവലം 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 330 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
Content Highlights: Actor Dulquer Salmaan buys Mollywood first Ferrari car with India's first features, Dulquer Salmaan
Published: 14 Nov 2023, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented