ഹ്യുണ്ടായി ഐ20-യുടെ നാലാം തലമുറ മോഡലാണ് ഇന്ത്യയില് വരവിനൊരുങ്ങിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളിൽ ഏറ്റവും അഴകുള്ള മോഡൽ ഏതാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ മറുപടി പറയാൻ സാധിക്കും. മറ്റേതെല്ലാം വാഹനങ്ങൾ ഈ ശ്രേണിയിലെത്തിയാലും ഐ20-യുടെ തട്ട് താണുതന്നെ ഇരിക്കുമെന്നത്. ഇത്തരത്തിൽ ഹാച്ച്ബാക്ക് സൗന്ദര്യത്തിന്റെ പര്യായമായ ഐ20 ഒരു തലമുറ മാറ്റത്തിനൊരുങ്ങുകയാണ്. പുതിയ ഡിസൈനുകളുമായി എത്താനൊരുങ്ങുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
ഹ്യുണ്ടായി ഐ20-യുടെ നാലാം തലമുറ മോഡലാണ് ഇന്ത്യയിൽ വരവിനൊരുങ്ങിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു ഹാച്ച്ബാക്കിനെക്കാൾ ഉപരി ക്രോസ് ഓവർ വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനിലാണ് നാലാം തലമുറ ഐ20 ഒരുങ്ങിയിരിക്കുന്നതെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. സ്റ്റൈലിന് കൂടുതൽ പ്രധാന്യം നൽകിയിട്ടുള്ള എക്സ്റ്റീരിയറും ഫീച്ചറുകൾക്ക് പ്രധാന്യം നൽകിയുള്ള ക്യാബിനിലുമാണ് പുതിയ ഐ20 എത്തുന്നത്.
ബോക്‌സി ഡിസൈനിലാണ് പുതിയ ഐ20-യുടെ മുഖഭാവം ഒരുങ്ങിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പും പുതുതലമുറ വാഹനങ്ങളുടെ പൊതുസ്വഭാവമായ കണക്ടഡ് ലൈറ്റ് സ്ട്രിപ്പും ഡിആർഎല്ലും എൽഇഡി ഫോഗ് ലാമ്പും മുൻവശത്തിന് മാറ്റേകുന്നുണ്ട്. ഫ്‌ളാറ്റായ ബോണറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങുകളും പിയാനോ ബ്ലാക്ക് പാനലുകളും നൽകിയിട്ടുള്ള മുന്നിലെ ബമ്പറും നാലാം തലമുറെ ഐ20-ക്ക് ഡിസൈൻ പുതുമ സമ്മാനിക്കുന്നുണ്ട്.
പുതിയ ഡിസൈനിൽ ഒരുങ്ങിയിരിക്കുന്ന അലോയി വീൽ, രൂപമാറ്റം സംഭവിച്ച റിയർ വ്യൂ മിറർ, പില്ലറുകൾ, ഡോർ ഡിസൈൻ എന്നിവയിലും മാറ്റം കാണാം. പിൻഭാഗത്തിന് ഒരു എസ്‌യുവിയുടെ ഭാവമാണ് നൽകിയിട്ടുള്ളത്. ഇവിടെയും കണക്ടഡ് ലൈറ്റിന്റെ സാന്നിധ്യം കാണാം. ബ്ലാക്ക് ക്ലാഡിങ്ങിലാണ് ബമ്പർ പൂർണമായും ഒരുക്കിയിരിക്കുന്നത്. പൂർണമായും എൽഇഡിയിൽ ഒരുങ്ങിയിരിക്കുന്ന ടെയ്ൽലാമ്പും സ്റ്റൈലിന് മുതൽകൂട്ടാവുന്നുണ്ട്.
ഹ്യുണ്ടായിയുടെ മറ്റ് പല മോഡലുകളിലും കണ്ടുപരിചയിച്ച ഡ്യുവൽ സ്‌ക്രീൻ സംവിധാനമാണ് ഇതിലും. 12.5 ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന ഇരട്ട സ്‌ക്രീനുകളാണ് ഇതിലുള്ളത്. മോസ് കോഡ് നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ, വെർട്ടിക്കലായി നൽകിയിരിക്കുന്ന സെന്റർ കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മികച്ച സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുടെ വലിയ നിര തന്നെയാണ് അകത്തളത്തിൽ നൽകുന്നത്.
പുതിയ ഐ20-യുടെ മെക്കാനിക്കൽ സവിശേഷതകൾ സംബന്ധിച്ചുള്ള യാതൊരു സൂചനയും ഹ്യുണ്ടായി നൽകിയിട്ടില്ല. എന്നാൽ, മൂന്നാം തലമുറയിൽ നൽകിയിരുന്ന 83 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 120 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളിലായിരിക്കാം നാലാം തലമുറ പതിപ്പും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനും മുൻ മോഡലുകളുമായി പങ്കിട്ടേക്കും.
Content Highlights: Bold SUV-inspired exterior design with boxy styling., Connected LED light strips and advanced exterior lighting., Dual 12.5-inch screen setup in a premium cabin., Expected engine options include 1.2L petrol and 1.0L turbo petrol., Modern interior upgrades including new steering wheel and center console.
Published: 12 Jun 2026, 06:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented