
ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണയിലെത്തിച്ച കിക്‌സ് എസ്‌യുവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ബിഎസ്-6 നിലവാരത്തിലുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ ഹൃദയവുമായെത്തിയ ഈ എസ്‌യുവിക്ക് 9.50 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
1.3 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളിലായി കിക്‌സിന്റെ ഏഴ് വേരിയന്റുകളാണ് നിരത്തുകളിലെത്തുന്നത്. കിക്‌സ് വാഹനശ്രേണിയിലെ ഉയര്‍ന്ന പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സും നല്‍കും. മുമ്പ് കിക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന 1.5 ഡീസല്‍ എന്‍ജിന്‍ മോഡിലിന്റെ ഉത്പാദനം നിസാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
1.3 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 156 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ എന്‍ജിനൊപ്പമായിരിക്കും സിവിടി ട്രാന്‍സ്മിഷന്‍ നില്‍കുക. മുമ്പുണ്ടായിരുന്ന സിവിടി ഗിയര്‍ബോക്‌സിനെക്കാള്‍ 40 ശതമാനം അധിക കാര്യക്ഷമതയുള്ളതാണ് പുതിയ ട്രാന്‍സ്മിഷനെന്നാണ് നിസാന്‍ അവകാശപ്പെടുന്നത്.
അതേസമയം, മുമ്പുണ്ടായിരുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഈ എന്‍ജിന്‍ 105 ബിഎച്ച്പി പവറും 142 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ടര്‍ബോ എന്‍ജിന്‍ നല്‍കിയതോടെ മിഡ് സൈസ് എസ്‌യുവിയില്‍ ഏറ്റവും കരുത്തനായ വാഹനമാണ് കിക്‌സ്.
ടര്‍ബോ എന്‍ജിനിലേക്ക് മാറുന്നതിനൊപ്പം ഏതാനും ഫീച്ചറുകളും വാഹനത്തില്‍ അധികമായി നല്‍കിയിട്ടുണ്ട്. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
വിദേശ നിരത്തുകളിലെ നിസാന്‍ കിക്‌സ് പുതിയ ഡിസൈന്‍ ശൈലിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഡിസൈന്‍ ശൈലിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയിലെ എസ്‌യുവി ശ്രേണി വാഴുന്ന കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയ വാഹനങ്ങളുമായായിരിക്കും നിസാന്‍ കിക്‌സ് ഇന്ത്യയില്‍ ഏറ്റുമുട്ടുന്നത്.
Content Highlights: 1.3 Turbocharged Engine Nissan Kicks Launched In India; Price Starts From 9.50 Lakhs
Published: 19 May 2020, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented