കൊച്ചി: കൊച്ചിയില്‍ ദ കോള്‍ ഓഫ് ദ ബ്ലൂ വീക്കെന്‍ഡ് (സി.ഒ.ടി.ബി) സംഘടിപ്പിച്ച് ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് (ഐ.വൈ.എം). യമഹയുടെ ബ്രാന്‍ഡ് കാമ്പയിന് കീഴില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ആവേശകരമായ പരിപാടിയില്‍ 1700-ലധികം യമഹ ആരാധകര്‍ പങ്കെടുത്തു.
ബ്രാന്‍ഡിന്റെ പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ പ്രകടന മികവ് യമഹ ആരാധകരെയും റൈഡര്‍മാരെയും നേരിട്ട് മനസിലാക്കാന്‍ പരിപാടിയിലൂടെ സാധിച്ചു. കൂടാതെ ജിംഖാന റൈഡ്, വുഡന്‍ പ്ലാങ്ക് ചലഞ്ച് തുടങ്ങിയവയില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും വിദഗ്ധരുടെ ഉപദേശങ്ങള്‍ നേടാനും വേദിയില്‍ അവസരമൊരുങ്ങി.
യമഹയുടെ സൂപ്പര്‍ബൈക്കുകളുടെ പ്രദര്‍ശനത്തോടൊപ്പം, റൈഡിങ്ങ് പ്രേമികള്‍ക്ക് യമഹയുടെ നിരയിലേക്ക് സൂപ്പര്‍ സ്പോര്‍ട്ട് ആര് 3, ഹൈപ്പര്‍ നേക്കഡ് എം.ടി 03 ബൈക്കുകളുടെ മാസ്മരിക സാന്നിധ്യവും ആവേശമേകി. കൂടാതെ എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ആക്സസറികളും വസ്ത്രങ്ങളും ആസ്വദിക്കാന്‍ ബൈക്കേഴ്സ് കഫെയും പരിപാടിക്ക് പകിട്ടേകി. പരിപാടിക്ക് ആവേശമേകാന്‍ ഗെയിമിങ്ങ് സോണിലെ മോട്ടോ ജിപി റേസ് മത്സരവും ഒരുക്കിയിരുന്നു.
ഉപഭോക്താക്കളുടെ ജീവിതശൈലിയുടെ ഭാഗമായി റൈഡിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Content Highlights: Yamaha with Call of the Blue Weekend in Kochi
Published: 14 Oct 2024, 09:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented