മഹ എന്ന കമ്പനിയെ മാറ്റി നിര്‍ത്തി ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. നിരത്തുകളില്‍ ഓരോ കാലഘട്ടങ്ങള്‍ക്ക് അനുസരിച്ച് വിപ്ലവം സൃഷ്ടിച്ചിട്ടുള്ള കമ്പനിയെന്ന ഖ്യാതിയും യമഹയ്ക്ക് നന്നായി ഇണങ്ങും. ആര്‍എക്‌സ് 100 എന്ന വാഹനമായിരുന്നു ഒരു കാലഘട്ടത്തിന്റെ തരംഗമെങ്കില്‍ എഫ്ഇസഡ് പോലെയുള്ള മോഡലുകളിലൂടെയും ഈ തരംഗം തുടരാന്‍ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വളര്‍ച്ചയും ഭാവി പദ്ധതികളും സംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് യമഹ മോട്ടോര്‍ ഇന്ത്യയുടെ സെയില്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ്. 

To advertise here,

യമഹയുടെ പ്രീമിയം സ്ട്രാറ്റജിക്ക് പിന്നിലെ ആശയമെന്താണ്, ഇത് ബ്രാൻഡിനെ എങ്ങനെ സ്വാധീനിക്കുന്നു?

ആവേശം, സ്റ്റൈല്‍, സ്‌പോര്‍ട്ടിനെസ് എന്നിവ സംഗമമാണ് യമഹ എന്ന ഇരുചക്ര വാഹന ബ്രാൻഡ്. ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച റൈഡിങ് അനുഭവം ഉറപ്പാക്കുന്നതിനായാണ് യമഹയുടെ ബൈക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഞങ്ങള്‍ക്ക് കൃത്യമായ സ്ഥാനമുണ്ട്. ഇരുചക്ര വാഹനങ്ങള്‍ എന്നാല്‍ കേവലം യാത്രാ മാര്‍ഗം എന്നതിലുപരി സാഹസികവും പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്ന ഒന്നായി ഞങ്ങള്‍ മാറ്റുകയായിരുന്നു. പ്രീമിയം ബൈക്ക് ശ്രേണിയില്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചറുകളെക്കാള്‍ ഉപരിയായി വാഹനത്തിന്റെ നിര്‍മാണ മികവ് പോലും പ്രധാനപ്പെട്ട ഒന്നാണ്. ഇത് ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. 

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയിലെ മാറുന്ന ട്രെന്റ് മനസിലാക്കിയിട്ടുള്ളതിനാല്‍ തന്നെ 2018-ല്‍ തന്നെ പ്രീമിയം സ്ട്രാറ്റജി ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതുവഴി ഉപയോക്താക്കളുമായി ആഴത്തിലുള്ള വൈകാരിക ബന്ധവും സ്ഥാപിക്കാന്‍ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ കോര്‍ ഓഫ് ദ ബ്ലൂ ക്യാമ്പയിനിലൂടെ പൈതൃകവും റേസിങ് പാരമ്പര്യവും പ്രീമിയം റീട്ടെയില്‍ അനുഭവങ്ങളും സേവനങ്ങളും ആവേശകരമായ റൈഡിങ് അനുഭവങ്ങളും ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. 

ഇരുചക്ര വാഹന വിപണിയില്‍ ഇന്ത്യയിലേയും കേരളത്തിലേയും യമഹയുടെ വിപണി വിഹിതം എങ്ങനെയാണ്? 

2024-ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ യമഹയുടെ മൊത്തത്തിലുള്ള വിപണി വിഹിതം 3.5 ശതമാനമായിരുന്നു. അതേസമയം, പ്രീമിയം വിഭാഗത്തില്‍ 17 ശതമാനം വിപണി വിഹിതം യമഹയ്ക്ക് സ്വന്തമാണ്. 2023-നെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വളര്‍ച്ചയും 2024-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം എന്നത് യമഹയും ഏറ്റവും മികച്ച സ്‌കൂട്ടര്‍ വിപണിയായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. കേരളത്തിന്റെ ഇരുചക്ര വാഹന വിപണിയില്‍ 10 ശതമാനമാണ് യമഹയുടെ വിപണി വിഹിതം. കേരളത്തിലെ കമ്പനിയുടെ മൊത്തവില്‍പ്പനയില്‍ 80 ശതമാനവും സ്‌കൂട്ടറുകളാണ്. 125 സിസി ഹൈബ്രിഡ് സ്‌കൂട്ടര്‍, 155 സിസി മാക്‌സി സ്‌കൂട്ടര്‍ എന്നിവയ്ക്ക് വലിയ പിന്തുണ ലഭിക്കുന്ന വിപണിയാണ് കേരളം. സൗത്ത് ഇന്ത്യയില്‍ മൊത്തം 6.5 ശതമാനമാണ് യമഹയുടെ വിപണി വിഹിതം. 

കേരളത്തില്‍ യമഹയുടെ പ്രീമിയം വിഭാഗത്തിന്റെ വില്‍പ്പനയും വില്‍പ്പനാന്തര സേവനവും ഭാവി പദ്ധതികളും?

കേരളത്തിലുടനീളം യമഹയ്ക്ക് 23 എക്‌സ്‌ക്ലുസീവ് ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളാണ് ഉള്ളത്. പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന, സര്‍വീസ് ഉള്‍പ്പെടെയുള്ളവ ഈ കേന്ദ്രങ്ങളിലൂടെയാണ് നല്‍കുന്നത്. പ്രീമിയം വിഭാഗത്തില്‍ വരുന്ന മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും, ആക്‌സസറികള്‍, ജാക്കറ്റുകള്‍ തുടങ്ങിവയെല്ലാം ഈ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നുണ്ട്. വാഹനങ്ങള്‍ക്കുള്ള ഇടം എന്നതിലുപരി പ്രീമിയം വാഹനങ്ങളുള്ള ഉപയോക്താക്കളുടെ കമ്മ്യൂണിറ്റി ഹബ്ബുകളായും ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

രാജ്യത്തെ ടയര്‍ ടു, ടയര്‍ ത്രീ സിറ്റുകളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കാനാണ് യമഹ പദ്ധതിയൊരുക്കുന്നത്. കേരളത്തിലെ ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 30 ആക്കി ഉയര്‍ത്തും. ഇതുവഴി കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ഷിപ്പുകളിലൂടെ ഉപയോക്താക്കള്‍ക്ക് നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കും. 

വാഹനങ്ങളിലെ സാങ്കേതികവിദ്യയില്‍ യമഹയില്‍ സമീപകാലത്തായി കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍?

ഏറ്റവും മികച്ച റൈഡിങ് അനുഭവത്തിനൊപ്പം സുരക്ഷയും ഉറപ്പാക്കുകയെന്നതാണ് യമഹയുടെ ലക്ഷ്യം. ഇതിനായി റൈഡര്‍ കേന്ദ്രീകൃതമായ ഫീച്ചറുകള്‍ ഓരോ ദിവസവും ഒരുക്കുകയാണ്. യമഹയുടെ 125 സിസി സ്‌കൂട്ടറുകള്‍, 150 സിസി ബൈക്കുകള്‍ എന്നിവയില്‍ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍, സ്റ്റാര്‍ട്ട് ആന്‍ഡ് സ്‌റ്റോപ്പ് സിസ്റ്റം എന്നിവയോട് കൂടിയ ഹൈബ്രിഡ് എന്‍ജിനുകള്‍ നല്‍കിയിട്ടുള്ള സാങ്കേതിക മികവിന്റെ ഒടുവിലെ ഉദാഹരണമാണ്. സുഗമമായ സ്റ്റാര്‍ട്ടിങ്, ഉയര്‍ന്ന ഇന്ധനക്ഷമത, മികച്ച ആക്‌സിലറേഷന്‍ എന്നിവയാണ് ഈ സംവിധാനം ഉറപ്പാക്കുന്നത്. 

അടുത്തിടെയാണ് ഞങ്ങളുടെ 125 സിസി സ്‌കൂട്ടറില്‍ എന്‍ഹാന്‍സ്ഡ് പവര്‍ അസിസ്റ്റ് എന്ന ഫീച്ചര്‍ നല്‍കിയത്. ഇത് ശക്തമായ ആക്‌സിലറേഷനും പ്രകടനത്തിനും പുറമെ ഉയര്‍ന്ന റോര്‍ക്കും നല്‍കുന്നുണ്ട്. കണക്ടിവിറ്റി ഫീച്ചറുകളിലേക്ക് നോക്കിയാല്‍ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍, കോള്‍ അലേര്‍ട്ട്, റൈഡ് സ്റ്റാറ്റസ് തുടങ്ങിയ സംവിധാനങ്ങളുള്ള കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേകളാണ് വാഹനങ്ങളില്‍ നല്‍കുന്നത്. എക്‌സ്‌റോക്‌സ് മോഡലില്‍ നല്‍കിയിട്ടുള്ള സ്മാര്‍ട്ട് കീ സിസ്റ്റവും യമഹയും സാങ്കേതിക മികവ് തെളിയിക്കുന്നതാണ്. 

സുരക്ഷയിലേക്ക് വന്നാല്‍ 2022-ഓടെ തന്നെ യമഹയുടെ വാഹനനിരയിലെ എല്ലാ മോട്ടോര്‍സൈക്കിളുകളിലും ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ഞങ്ങള്‍ നല്‍കിയിരുന്നു. ഇതിനുപുറമെ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, യൂണിഫൈഡ് ബ്രേക്കിങ് സിസ്റ്റം, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ലൈറ്റ് യൂണിറ്റുകള്‍ തുടങ്ങിയവയും ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. 

ഓണത്തോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് യമഹ നല്‍കുന്ന ഓഫറുകള്‍ എന്തൊക്കെയാണ്?

കേരളത്തിലെ ഉപയോക്താക്കളെ സംബന്ധിച്ച് യമഹയുടെ വാഹന സ്വന്തമാക്കാന്‍ ഏറ്റവും നല്ല സമയമായിരിക്കുമിത്. വാഹനങ്ങള്‍ക്ക് വില കുറവിന് പുറമെ, സൗജന്യ ഇന്‍ഷുറന്‍സ്, ലളിതമായ ഫിനാന്‍സ് സ്‌കീമുകള്‍ തുടങ്ങിയവയാണ് യമഹ ഒരുക്കുന്നത്. യമഹ റേ സ്‌കൂട്ടര്‍ നിരയില്‍ വരുന്ന മോഡലുകള്‍ക്ക് 10,010 രൂപയുടെ വിലക്കിഴിവ് നല്‍കും. ഫസിനോയ്ക്ക് 7400 രൂപയുടെ വില കുറവും സൗജന്യ ഇന്‍ഷുറന്‍സുമാണ് നല്‍കുക. എഫ്ഇസഡ് ബൈക്കുകള്‍ക്ക് 7999 രൂപ മുതല്‍ ആരംഭിക്കുന്ന ഡൗണ്‍ പേമെന്റാണ് യമഹയുടെ ഓഫര്‍. ആര്‍15, എംടി-15 തുടങ്ങിയ ബൈക്കുകള്‍ക്കും സമാനമായ ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്.