
ബെംഗളൂരു: മലയാളിയുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് മൂലധനനിക്ഷേപമുള്ള വൈദ്യുത വാഹന കമ്പനിയായ 'അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവി'ന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തി. 'അള്‍ട്രാവയലറ്റ് എഫ്77' എന്ന പേരിലുള്ള ബൈക്കിന്റെ ഷാഡോ, എയര്‍സ്‌ട്രൈക്ക്, ലേസര്‍ എന്നീ മൂന്ന് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.
ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇത് മികച്ച ഹാന്‍ഡ്‌ലിങ്ങിനും പെട്ടെന്നു വേഗം കൈവരിക്കാനും സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.
ഇലക്ട്രിക്ക് സൂപ്പര്‍ബൈക്കായ അള്‍ട്രാവയലറ്റിന്റെ ഡിസൈനുകളും ഫീച്ചറുകളും ആകര്‍ഷകമാണ്. ഒറ്റത്തവണ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്. വെറും 7.8 സെക്കന്റ് കൊണ്ട് 0-100 കി.മീ വേഗത കൈവരിക്കും. മൂന്ന് റൈഡ് മോഡുകളുള്ള ബൈക്ക് 30 കെ.വി പവറും 100 എന്‍.എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുക. ബാറ്ററിക്ക് 8 വര്‍ഷം വരെ വാറന്റിയും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. മണിക്കൂറില്‍ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത.
മൂന്ന് മോഡലുകള്‍ക്ക് പുറമെ ബൈക്കിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലും ചടങ്ങില്‍ പുറത്തിറക്കി. 77 എണ്ണം മാത്രം നിര്‍മിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്റെ വില 5.5 ലക്ഷം രൂപയാണ്. ജനുവരി ആദ്യത്തോടെ ബൈക്ക് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.
ബെംഗളൂരുവില്‍ നടന്ന ബൈക്ക് ലോഞ്ച് ചടങ്ങില്‍ ദുല്‍ഖറും പങ്കെടുത്തു. കമ്പനിയില്‍ മൂലധനനിക്ഷേപമുണ്ടെന്ന് നല്ലൊരു വാഹനപ്രേമികൂടിയായ ദുല്‍ഖര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Ultraviolette F77 electric bike launched in India at Rs 3.8
Published: 24 Nov 2022, 04:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented