കൊച്ചി : വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് റെയ്ഡർ സൂപ്പർ സ്‌ക്വാഡ് എഡിഷൻ ശ്രേണിയിൽ പുതിയ മോഡൽ അവതരിപ്പിച്ചു. ഡെഡ്പൂൾ, വോൾവറിൻ എന്നീ മാർവൽ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കറുകളും പുതിയ എസ്എസ് എഡിഷന് നൽകിയിട്ടുണ്ട്. 

To advertise here,

99,465 രൂപയാണ് പുതിയ ടിവിഎസ് റെയ്ഡർ സൂപ്പർ സ്‌ക്വാഡ് എഡിഷന്റെ ഡൽഹി എക്സ്ഷോറൂം വില. ശക്തമായ 3വാൽവ് എൻജിൻ 6,000 ആർപിഎമ്മിൽ 11.75 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. 

ഐഗോ അസിസ്റ്റ് വിത്ത് ബൂസ്റ്റ് മോഡ്, ജിടിടി (ഗ്ലൈഡ് ത്രൂ ടെക്നോളജി) എന്നിവ കൂടാതെ 85-ൽ അധികം ഫീച്ചറുകളുള്ള പൂർണമായി കണക്ട്‌ ചെയ്ത റിവേഴ്സ് എൽസിഡി ക്ലസ്റ്ററും പുതിയ സൂപ്പർ സ്‌ക്വാഡ് എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.