2025 സെപ്റ്റംബർ 22 മുതൽ 350 സിസിക്കു മുകളിലുള്ള ബൈക്കുകളുടെ നികുതി 31 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്തിയിരുന്നു.

ചരക്ക് സേവന നികുതി (ജിഎസ്ടി) വർധനയും മറികടന്ന് രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ വിൽപ്പന. ജിഎസ്ടി നിരക്കിൽ വലിയ വർധനയുണ്ടായിട്ടും 350 സിസിക്കു മുകളിൽ എൻജിൻ ശേഷിയുള്ള പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിൽപ്പന 2025 ഒക്ടോബർ-നവംബർ കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് നാലുശതമാനം വളർച്ചയുണ്ടായി. 29,951 യൂണിറ്റുകളാണ് ഈ കാലയളവിൽ വിറ്റഴിച്ചത്.
2025 സെപ്റ്റംബർ 22 മുതൽ 350 സിസിക്കു മുകളിലുള്ള ബൈക്കുകളുടെ നികുതി 31 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്തിയിരുന്നു. ഇതുമൂലമുണ്ടായ വിലവർധന ഈ വിഭാഗത്തിലെ ഉപഭോക്താക്കളെ കാര്യമായി ബാധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസത്തിൽ മാത്രം 7.2 ശതമാനം വളർച്ചയോടെ 19,555 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
നവംബറിൽ വിൽപ്പനയിൽ കുറവുണ്ടായി (-1.4 ശതമാനം). 10,396 യൂണിറ്റുകളാണ് വിറ്റുപോയത്. ഒക്ടോബറിലെ കുതിപ്പിന് പ്രധാനമായും കാരണമായത് 350-500 സിസി വിഭാഗങ്ങളിലെ വിൽപ്പനയാണ്. എന്നാൽ 500-800 സിസി വിഭാഗത്തിലെ വിൽപ്പന ഇടിഞ്ഞതാണ് നവംബറിലെ നേരിയ കുറവിന് കാരണമായത്.
ചെറിയ ബൈക്കുകൾക്ക് നേട്ടം
350 സിസിക്കു താഴെയുള്ള ബൈക്കുകൾക്ക് ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറച്ചത് ആ വിഭാഗത്തിന് വലിയ നേട്ടമായി. ഹീറോ എക്‌സ്പൾസ്, യമഹ എംടി 15, ടിവിഎസ് അപ്പാച്ചെ (150-200 സിസി), റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ഹോണ്ട സിബി 350 (250-350 സിസി) തുടങ്ങിയവയ്ക്ക് മികച്ച വിൽപ്പന ലഭിച്ചു. ജിഎസ്ടി പരിഷ്‌കാരത്തിനുശേഷം ഉത്സവ സീസണിൽ ആകെ ഇരുചക്രവാഹന വിൽപ്പനയിൽ 22 ശതമാനം വളർച്ചയുണ്ടായതായി റേറ്റിങ് ഏജൻസിയായ ഇക്ര വ്യക്തമാക്കി.
Content Highlights: Discover how premium motorcycle sales, even those above 350cc, have grown by 4% in India, defying GST rate increases. Read about the market trends and top-selling models.
Published: 24 Dec 2025, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented