ഹാര്‍ലിയുടെ ഗാംഭീര്യത്തോടൊപ്പം സാങ്കേതിക വിദ്യകളുടെ പുതുമയും ചേരുമ്പോള്‍ എതിരാളികള്‍ക്ക് വെല്ലുവിളിയാവുകയാണ്.

ഹാർലി ഡേവിഡ്സൺ, പേരുതന്നെ ധാരാളം. ഇന്ത്യക്കുവേണ്ടി നിർമിച്ച എക്‌സ് 440-ന്റെ നവീകരിച്ച പതിപ്പുമായി വീണ്ടുമെത്തുകയാണ് ഹാർലി ഇന്ത്യയിൽ. ഗോവയിൽ നടന്ന എക്‌സ് 440 ടിയുടെ ഡ്രൈവിൽ മാറ്റത്തിന്റെ പുതിയ കാറ്റ് അനുഭവപ്പെട്ടു. എക്‌സ് 440-ന് അന്നുപറഞ്ഞ പോരായ്മകൾ എല്ലാം പരിഹരിച്ചാണ് ടി എന്നുകൂടി ചേർത്തുകൊണ്ടുള്ള പുതിയ തലമുറയുടെ ഉദയം.
ഹാർലിയുടെ ഗാംഭീര്യത്തോടൊപ്പം സാങ്കേതിക വിദ്യകളുടെ പുതുമയും ചേരുമ്പോൾ എതിരാളികൾക്ക് വെല്ലുവിളിയാവുകയാണ്. 2.7 ലക്ഷം മുതൽ മൂന്നുലക്ഷം വരെ വിലശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളുടെ ഇടയിലേക്കാണ് ഹാർലിയുടെ എക്‌സ് 440 ടി വരുന്നത്. എൻജിനും പ്‌ളാറ്റ്ഫോമുമെല്ലാം എക്‌സ് 440-ന്റെ തന്നെയാണ്. അതായത് 440 സിസി സിംഗിൾ സിലിൻഡർ എയർ, ഓയിൽ കൂൾഡ് എൻജിൻതന്നെ.
ആറ് സ്പീഡ് ഗിയർബോക്‌സുമായി ഒത്തുചേരുമ്പോൾ 27 എച്ച്പി കരുത്തും 6000 ആർപിഎമ്മിൽ 38 എൻഎം ടോർക്കും നൽകുന്നുണ്ട്. മിഡ് റെയ്ഞ്ചിൽ നൽകുന്ന കൃത്യമായ കരുത്താണ് എക്‌സ് 440-ടിയുടെ വലിയ പ്‌ളസ് പോയിന്റ്. നഗരയാത്രകൾക്കും നീണ്ട യാത്രകൾക്കും ഒരുപോലെ ഉപയോഗിക്കാനാവും.
വേഗമേറുമ്പോഴും വിറയ്ക്കുന്നില്ല. കാലുപൊള്ളിക്കുന്നുമില്ല. നവീകരിച്ച സസ്‌പെൻഷൻ റോഡിലെ കുഴികളിൽനിന്ന് പുറംവേദനയെ അകറ്റാനുതകുന്നതാണ്. 192 കിലോ എന്നത് വലിയ ഭാരമായി അനുഭവപ്പെടില്ല. കാലിൽ താങ്ങിനിർത്താം. സീറ്റിങ് പൊസിഷനും കൊള്ളാം.
പഴയ എക്‌സ് 440-യിൽനിന്ന് പ്രധാന മാറ്റങ്ങൾ ഇവയാണ്. പുതിയ രണ്ട് റൈഡ് മോഡുകൾ വന്നു; റോഡും റെയിനും. ട്രാക്ഷൻ കൺട്രോൾ വന്നു, പിന്നിലെ ചക്രത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന എബി എസും വന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ഇൻഡിക്കേറ്ററുകൾ സ്വയമേ തിളങ്ങും, അത് പിന്നിൽ വരുന്ന വാഹനങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ സഹായിക്കും.
പിന്നെ, ബ്‌ളൂടൂത്ത്, ടിഎഫ്ടി ഡിസ്പ്ലേ, എൽഇഡി ലൈറ്റുകൾ, യുഎസ്ബി ചാർജിങ് എന്നിവയും വന്നു. ഹാർലിയുടെ വമ്പനായ എക്‌സ് ആർ 1200-യിൽനിന്നുള്ള പ്രചോദനമാണ് എക്‌സ് 440 ടി. പിന്നിലെ സബ് ഫ്രെയിമും നീളംകുറഞ്ഞ പിൻഭാഗവും ഹാൻഡിലിന്റെ അറ്റത്ത് ഘടിപ്പിച്ച ന്യൂജനറേഷൻ കണ്ണാടികളുമെല്ലാം റെട്രോയും നവീനവും കലർന്ന രൂപം നൽകുന്നുണ്ട്.
Content Highlights: Discover the new Harley-Davidson X 440 T in India. Enhanced features, improved suspension, and new ride modes make it a true competitor. Explore the redefined iconic ride.
Published: 21 Dec 2025, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented