മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ പങ്കാളിത്തത്തിലൂടെയാണ് അള്‍ട്രാവയലറ്റ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് സൗത്ത് ദക്ഷിണേന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഈ ബൈക്കിന്റെ പ്രകടനം കൊണ്ടും കരുത്തുകൊണ്ടും ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് എന്ന ഖ്യാതിയിലൂടെയും ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാന്‍ അള്‍ട്രാവയലറ്റ് മോഡലുകള്‍ക്ക് സാധിച്ചു. പിന്നീട് രാജ്യാതിര്‍ത്തി കടന്ന് വിദേശ രാജ്യങ്ങളിലേക്കും എത്തിത്തുടങ്ങിയ ഈ സൂപ്പര്‍ബൈക്ക് പുതിയ രണ്ട് രാജ്യങ്ങളുടെ നിരത്തുകള്‍ കൂടി കീഴടക്കുകയാണ്.
ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് അള്‍ട്രാവലയറ്റ് സൂപ്പര്‍ ബൈക്കുകളായ എഫ്77 മാച്ച് 2, എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്നിവ അവതരിപ്പിച്ചത്. ഫ്രാന്‍സില്‍ അള്‍ട്രാവയലറ്റ് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയിട്ടുള്ള വീഡിയോയില്‍ താരവും അദ്ദേഹത്തിന്റെ മകളും കമ്പനിയുടെ മേധാവികളെയും കാണാനാകും.
ഇത്രയും പെട്ടെന്ന് ആഗോള വിപണിയിലേക്ക് വളരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് അങ്ങേയറ്റം സന്തോഷം നിറഞ്ഞ നിമിഷമാണ്. അള്‍ട്രാവയലറ്റിന്റെ തുടക്കം മുതല്‍ അവര്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ഇപ്പോഴും കൂടെയുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഈ മോട്ടോര്‍സൈക്കിള്‍ എക്‌സ്പീരിയന്‍സ് ചെയ്യാനുള്ള അവസരം ഒരുങ്ങുകയാണ്. അള്‍ട്രാവയലറ്റും ഇന്ത്യയും ആഗോളതലത്തില്‍ മുന്നേറുന്നത് കാണുന്നത് ഏറെ അഭിമാനമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
എഫ് 77 മാച്ച് 2, എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്നീ മോഡലുകള്‍ക്ക് യഥാക്രമം 8990 യൂറോയും (8.92 ലക്ഷം രൂപ) 9290 യൂറോയുമാണ് (9.22 ലക്ഷം രൂപ) വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള മോഡലുകള്‍ തന്നെയാണ് ഫ്രാന്‍സിലും ജര്‍മനിയിലും അവതരിപ്പിച്ചിരിക്കുന്നത്. 10.3 കിലോവാട്ട് ബാറ്ററി പാക്കാണ് എഫ് 77 മാച്ച് 2-ല്‍ നല്‍കിയിട്ടുള്ളത്. 323 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ഈ ബൈക്കില്‍ 40.2 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഇത് ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറുമാണ് എഫ് 77 സൂപ്പര്‍ സ്ട്രീറ്റിലും നല്‍കിയിട്ടുള്ളത്.
ഉയര്‍ന്ന കരുത്തിനൊപ്പം സാങ്കേതികവിദ്യയിലും മുന്നിട്ട് നില്‍ക്കുന്ന മോഡലാണ് അള്‍ട്രാവയലറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍. വയലറ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനമാണ് ഈ ബൈക്കുകളിലുള്ളത്. സ്വിച്ചബിള്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്, 10 ലെവല്‍ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം, നാല് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിക സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും അള്‍ട്രാവയലറ്റ് ബൈക്കുകളില്‍ നല്‍കുന്നുണ്ട്.
Content Highlights: Dulquer Salmaan Ultraviolette F77 electric superbike expands to France and Germany
Published: 18 Jun 2025, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented