പേ വിഷബാധ, അഥവാ റാബീസ് എന്‍സഫലൈറ്റിസ് (rabies encephalitis). ഒരു കാലത്ത് പേടിസ്വപ്നമായിരുന്ന പേ വിഷബാധയെ നമ്മള്‍ തുടച്ചു നീക്കിയതാണ്. എന്നാല്‍ ഈയിടെ നടന്ന ചില സംഭവങ്ങള്‍ നമ്മളെ പേടിപ്പെടുത്തുന്നതാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൊല്ലം കുന്നിക്കോട് നിയാ ഫൈസലിന്റെ കൈമുട്ടിനാണ് തെരുവുനായയുടെ കടിയേറ്റത്. പ്രതിരോധ കുത്തിവെപ്പ് എടുത്തു കൊണ്ടിരിക്കേ പേവിഷബാധ സ്ഥിരീകരിച്ചു, പിന്നെ മരണത്തിന് കീഴടങ്ങി. മലപ്പുറം സ്വദേശി സിയ ഫാരിസെന്ന ആറുവയസുകാരിക്കുണ്ടായതും സമാന അനുഭവം. എല്ലാ വാക്സിനുകളെടുത്തിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല. പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും ഇതേ രീതിയില്‍ പേ വിഷബാധയേറ്റ് മരണത്തിന് കീഴടങ്ങി. ഒരു മാസത്തിനുള്ളില്‍ പേ വിഷബാധയേറ്റ് മൂന്ന് മരണം. 2021-ന് ശേഷം വാക്സിനെടുത്തിട്ടും 22 പേര്‍ പേവിഷബാധയേറ്റ് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഹോസ്റ്റ്: സുജിത സുഹാസിനി
Content Highlights: Pmportance of rabies vaccine
Published: 06 May 2025, 05:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented