കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയും പി.എം. താജ് അനുസ്മരണ സമിതിയും ചേര്‍ന്നു നടത്തിയ 'പി. എം. താജ് നാടക രചനാ അവാര്‍ഡ് 'സുധീര്‍ അമ്പലപ്പാടിനും ദിലീപ് കീഴൂരിനും സമ്മാനിച്ചു. 'വിയര്‍പ്പുഗ്രന്ഥികളില്‍ വെടി മരുന്ന് പുകയുന്നത് എന്തുകൊണ്ട് 'എന്ന രചനയാണ് സുധീര്‍ അമ്പലപ്പാടിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സിനിമ,പരസ്യചിത്ര സംവിധായകനും എഴുത്തുകാരനുമായ സുധീര്‍, എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകളില്‍  'മനോരഥങ്ങള്‍'എന്ന സിനിമ ഒരുക്കിയ  ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍സിന്റെ ഡയറക്ടര്‍ കൂടിയാണ്. 'ഹേബിയസ് കോര്‍പ്പസ് ഒരു ഒറ്റാല്‍ നാടകം' എന്ന കൃതിയിലൂടെയാണ്  ദിലീപ് കിഴൂരിന് പുരസ്‌കാരം. 

To advertise here,

ഇരുപതിനായിരംരൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ടൗണ്‍ഹാളില്‍ നടന്ന മുപ്പത്തഞ്ചാമത് പി.എം. താജ് അനുസ്മ  രണച്ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. ടി.പി. ദാസൻ അധ്യക്ഷനായി. കെഇഎൻ മുഖ്യപ്രഭാഷണം നടത്തി. മേയർ ബീനാഫിലിപ്പ്,പുരുഷൻ കടലുണ്ടി, കെ.കെ. പുരുഷോത്തമൻ, ശ്രീജിത്ത് പൊയിൽക്കാവ്, പി.എം. താജ് അനുസ്മരണ സമിതി ചെയര്‍മാന്‍ ടി.പി. ദാസന്‍, ടി.എം. അബ്രഹാം, ജനറല്‍ കണ്‍വീനര്‍ ഗുലാബ് ജാന്‍, എ. രത്നാകരൻ, മേലടി നാരായണൻ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.