അക്രമികൾ നടന്റെ കാറിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

മുംബൈ: ജൂഹുവിൽ ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തിൽ നടൻ പരിക്കുകളൊന്നും കൂടാതെ സുരക്ഷിതനായി രക്ഷപ്പെട്ടു.
ബൈക്കിലെത്തിയ അക്രമികൾ നടന്റെ കാറിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വെടിവയ്പ്പിൽ പരിക്കേറ്റ ടൈഗർ ഷ്രോഫിന്റെ ഡ്രൈവറെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂഹു പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
അക്രമികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രദേശം വളയുകയും 12 അന്വേഷണ സംഘങ്ങളെ നിയോഗിച്ച് വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. നടൻ സുരക്ഷിതനാണെന്ന് ഡിസിപി മോഹിത് ഗാർഗ് സ്ഥിരീകരിച്ചു. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ വിദേശത്തുള്ള ഗ്യാങ്സ്റ്റർമാരായ അനിൽ പണ്ഡിറ്റും ഹർമാൻ സന്ധുവും സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെ തുടർന്ന് സാംസ്കാരിക കാര്യ മന്ത്രി ആശിഷ് ഷെലാർ ടൈഗർ ഷ്രോഫിന്റെ കുടുംബവുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
Content Highlights: Actor Tiger Shroff escaped unhurt after unidentified attackers fired three rounds at his BMW car in Mumbai's Juhu while he was returning home from playing football, though his driver sustained injuries and was admitted to Nanavati Hospital; police have formed 12 teams while members linked to the Lawrence Bishnoi group claimed responsibility online.
Published: 18 Oct 2026, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented