ഹരിപ്പാട്: എ.ഐ.വൈ.എഫ്. മണ്ഡലം സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നസീലാ നവാസ് അധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യുട്ടീവ് അംഗം ഷുഹൈബ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

To advertise here,

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അനു ശിവൻ, ആർ. അഞ്ജലി, അംജദ് സുബൈർ, രാകേഷ്, അശ്വിൻ, എസ്. ശ്രീജിത്ത്, എ. ശോഭ, ഗോപി ആലപ്പാട്, പി.വി. ജയപ്രസാദ്, സുഭാഷ് പിള്ളക്കടവ്, രാകേഷ് പള്ളിപ്പാട്, അതുൽ ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹാരിഫ് മഷ്ഹൂർ (പ്രസി.), ശ്രീറാം, അനന്തുകൃഷ്ണൻ, അഞ്ജലി രാധാകൃഷ്ണൻ (വൈസ്‌ പ്രസി.), എസ്. ശ്രീജിത്ത് (സെക്ര.), റിൻഷാദ്, ഉമാകൃഷ്ണൻ, അതുൽ ബാബു (ജോ. സെക്ര.).