
മാരാരിക്കുളം: ആലപ്പുഴ ജില്ല പഞ്ചായത്ത്, മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്ത്, ഡി.ടി.പി.സി. ആലപ്പുഴ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാരാരി ബീച്ച് ഫെസ്റ്റ് 2026-ന്റെ ഒരുക്കം തുടങ്ങി. ലോഗോ പ്രകാശനം എം.എൽ.എ. എ.ഡി. തോമസ് നിർവഹിച്ചു.
മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സരള അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. രമ്യ, സ്ഥിരംസമിതി അധ്യക്ഷരായ ടി.വി. ബൈജു, വി.കെ. കലേഷ്, ജലജാ രാജു, ബ്ലോക്ക് പഞ്ചായത്തംഗം ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ സ്വദേശിയായ രതിൻകുമാർ ഡിസൈൻചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.
വിനോദസഞ്ചാരസാധ്യതകൾക്ക് കൂടുതൽ ഉണർവ് പകരുന്നതിനും പ്രാദേശിക കലാസാംസ്‌കാരിക പൈതൃകത്തെ ആഘോഷമാക്കുന്നതിനും ലക്ഷ്യമിട്ടാണ് മാരാരി ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Content Highlights: Preparations have begun for the Marari Beach Fest 2026 in Alappuzha, with MLA A. D. Thomas releasing the official logo designed by Rathinkumar.
Published: 29 Nov 2026, 08:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented