ആലപ്പുഴ: കെ.എസ്.ഡി.പി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എ.എം. നസീറിന്റെ പ്രവർത്തന പാരമ്പര്യവും അനുഭവസമ്പത്തും കെ.എസ്.ഡി.പിയെ കൂടുതൽ സജീവവും കാര്യക്ഷമവുമാക്കുമെന്ന് ജി. സുധാകരൻ എം.എൽ.എ. പറഞ്ഞു.

To advertise here,

ലജ്നത്തുൽ മുഹമ്മദിയ സെൻട്രൽ കൗൺസിൽ എ.എം. നസീറിന് നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലജ്നത്തുൽ മുഹമ്മദിയ വൈസ് പ്രസിഡന്റ് എസ്.ബി. ബഷീർ അധ്യക്ഷത വഹിച്ചു.

ഫൈസൽ ശംസുദ്ദീൻ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, എസ്.എം. ഷരീഫ്, കെ. നജീബ്, ഇല്ലിക്കൽ കുഞ്ഞുമോൻ, എ.എ. റസാഖ്, അഷ്റഫ് കുഞ്ഞാശാൻ, എന്നിവർ പ്രസംഗിച്ചു.