ഹരിപ്പാട് : ഹരിപ്പാട് വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജവാഹർലാൽ നെഹ്റു അനുസ്മരണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ. രതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ. ഹരിപ്പാട് അധ്യക്ഷനായി. ഡി.സി.സി. അംഗം മനോജ് എരുമക്കാട് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ഉപാധ്യക്ഷൻ എം.ബി. അനിൽമിത്ര, ഷിബു പഞ്ചവടി, ലേഖാ അജിത്, നിർമലകുമാരി, ശ്രീജാ കുമാരി, കൃഷ്ണകുമാർ വാരിയർ, വിനോദ് ജി. ആമ്പക്കാട്, രാജു, രാജൻ ജോൺ, ഷൈലജ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഹരിപ്പാട് : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോപ്പറേഷൻ (ഇസ്കഫ്) ഹരിപ്പാട് യൂണിറ്റ്, മാനിഷാദ കലാ സാംസ്കാരിക സമിതിയുടെ സഹകരണത്തോടെ നെഹ്റു അനുസ്മരണവും കുട്ടികൾക്കായി പ്രശ്നോത്തരിയും നടത്തി.
നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാർ ഉദ്ഘാടനം ചെയ്തു. ഹരി കെ. ഹരിപ്പാട് അധ്യക്ഷനായി. ഇസ്കഫ് സെക്രട്ടറി ആർ. മുരളീധരൻനായർ, ജില്ല സെക്രട്ടറി എച്ച്. സുനി മുഖ്യപ്രഭാഷണം നടത്തി. കെ.വി. നമ്പൂതിരി, സന്തോഷ് കുമാരൻ തമ്പി, വന്ദനാ വിശ്വനാഥ്, മോഹൻജി, ആർ. മുരളീധരൻനായർ എന്നിവർ പ്രസംഗിച്ചു. നഗരസഭാ കൗൺസിലർ സജു കെ. ജോയ് സമ്മാനദാനം നിർവഹിച്ചു.
ചേപ്പാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജവാഹർലാൽ നെഹ്റു അനുസ്മരണം ഡി.സി.സി. അംഗം എം. മണിലേഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി. ഹരികുമാർ അധ്യക്ഷനായി.
ഡി.സി.സി. അംഗങ്ങളായ എൻ.കെ. മണികുമാർ, എം.കെ. ശ്രീനിവാസൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഡോ. ബി. ഗിരീഷ് കുമാർ, ആർ. രാജേഷ്, ഫിലിപ്പ് ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
മുതുകുളം : മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ് മുതുകുളം നോർത്ത് മണ്ഡലം കമ്മിറ്റികളും മുതുകുളം വടക്ക് 308 ജവാഹർ ജനശ്രീ യൂണിറ്റും ചേർന്ന് മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനമാഘോഷിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജാതാ ഗോപാലകൃഷ്ണൻ അധ്യക്ഷയായി.
സാഹിത്യകാരൻ വാഴപ്പിള്ളിൽ രാധാകൃഷ്ണപിള്ള നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. കാഥിക മുതുകുളം വിലാസിനി, ഉണ്ണിക്കൃഷ്ണപിള്ള, സൈനുദീൻ കുഞ്ഞ്, ചിറ്റക്കാട്ട് രവീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, വിജയലക്ഷ്മിയമ്മ, രാധാമണിയമ്മ, മധു സുഹൃതം, ഷാനിത, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
Published: 16 Nov 2026, 12:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented