മുതുകുളം വടക്ക് തുണ്ടിൽമുക്ക്-ശ്രീകേശ് ജങ്ഷൻ റോഡിലൂടെയുള്ള യാത്ര ദുഷ്കരം
മുതുകുളം : മുതുകുളം വടക്ക് തുണ്ടിൽമുക്ക്-ശ്രീകേശ് ജങ്ഷൻ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണം. ഉമ്മർമുക്ക്-ചക്കിലിക്കടവ്, മുരിങ്ങച്ചിറ-കൊല്ലകൽ റോഡുകളെ ബന്ധിപ്പിച്ച് 14-ാം വാർഡിലൂടെ കടന്നുപോകുന്ന റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
വിദ്യാർഥികളുൾപ്പെെട ഒട്ടേറെപ്പേരാണ് റോഡിനെ ആശ്രയിക്കുന്നത്. ഇപ്പോൾ കാൽനടപോലും സാധ്യമല്ലാത്ത തരത്തിൽ റോഡു പൊട്ടിപ്പൊളിഞ്ഞു. ഇതിനൊപ്പം പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൂടി രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി.
തുണ്ടിൽമുക്കു മുതൽ ഭവാനി വരെയുള്ള ഭാഗത്ത് വലിയ കുഴികളാണുള്ളത്. മെറ്റൽ ഇളകിക്കിടക്കുന്ന ഈ കുഴികളിൽ മഴവെള്ളംകൂടി നിറഞ്ഞതോടെ യാത്രയേറെ അപകടകരവുമായി. നടന്നു പോകുന്നവർപോലും തെന്നിവീഴുന്നു. രണ്ടുദിവസം മുൻപ് ഇവിടെ കാൽനടക്കാരൻ വീണു പരിക്കേറ്റു. പാവക്കാട്ട് വീട്ടിൽ ശങ്കരപ്പിള്ളയ്ക്കാണ് ഇടതു കാലിനു സാരമായി പരിക്കേറ്റത്. ഇരുചക്ര വാഹനയാത്രികരും ശ്രമകരമായാണ് കടന്നുപോകുന്നത്. തെന്നിമറിയാൻ സാധ്യതയുള്ളതിനാൽ ഓട്ടോറിക്ഷക്കാരും ഇതുവഴി വരാൻ മടിക്കുന്നു.
മുൻപ് റോഡിലെത്തുന്ന വെള്ളം പടിഞ്ഞാറു വയലിലേക്ക് ഒഴുകിമാറുമായിരുന്നു. അനധികൃത നികത്തലും ജലനിർഗമന മാർഗങ്ങൾ അടച്ചുള്ള നിർമാണപ്രവർത്തനങ്ങളും കാരണം ഇപ്പോൾ ഒഴുക്ക് നിന്നുപോയി. ഇതുകാരണം റോഡിന്റെ പല ഭാഗങ്ങളിലും മഴക്കാലം മുഴുവനും വെള്ളക്കെട്ടാണ്. ഗോപൻകുളങ്ങര ഭാഗത്ത് ചെറിയ മഴയിൽപ്പോലും വലിയ വെള്ളക്കെട്ടാണുണ്ടാകുന്നത്.
Published: 12 Nov 2026, 03:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented