തുറവൂർ : രണ്ടുമാസത്തിനു മുൻപുവരെ വടക്കൻ പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങിയാൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ വീണ്ടും കിട്ടിത്തുടങ്ങുമായിരിന്നു. എന്നാലിന്ന് സ്ഥിതിമാറി. മിക്കയിടങ്ങളിലും പ്രതീക്ഷയോടെ പൈപ്പു തുറന്നാൽ കാറ്റുമാത്രമാണ് വരുന്നത്. ചിലയിടത്ത് ഒന്നോ രണ്ടോ കുടം വെള്ളം കിട്ടും. വെള്ളവുമായി പഞ്ചായത്തിന്റെ വണ്ടികളെത്തിയില്ലെങ്കിൽ അന്നത്തെ ദിവസം കഷ്ടപ്പാടാണ്. ചിലർ പണംകൊടുത്തു വെള്ളം വാങ്ങും. മറ്റു ചിലർ വാഹനത്തിൽ മറ്റിടങ്ങളിൽ പോയി വെള്ളം ശേഖരിക്കും. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നത്.
തുറവൂർ കവലയിൽ ഉയരപ്പാതയുടെ നിർമാണയിടത്തെ പൈപ്പ് മാറ്റിസ്ഥാപിച്ചതു മുതൽ തുടങ്ങിയ കഷ്ടകാലമാണ്. പണി പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചെങ്കിലും ചില സ്ഥലങ്ങളിൽ മാത്രമാണ് വെള്ളം കിട്ടിയത്. കാത്തിരുന്നു മടുത്ത ജനങ്ങൾ പ്രതിഷേധവുമായി പഞ്ചായത്തുകളിലെത്തി. ഗത്യന്തരമില്ലാതെ പഞ്ചായത്തംഗങ്ങൾ ജല അതോറിറ്റി ഓഫീസിലെത്തി സമരം ചെയ്തു. പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞ് ജല അതോറിറ്റി സമരക്കാരെ മടക്കിയതല്ലാതെ ടാപ്പുകളിൽ വെള്ളമെത്തിയില്ല.
അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ പഞ്ചായത്തുകളിലേക്ക് ദിവസവും 30 ദശലക്ഷം ലിറ്റർ വെള്ളം നൽകുന്നുണ്ട്. ദേശീയപാതയിൽ പാട്ടുകുളങ്ങരയിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. അതിനാൽ സംഭരണിയിൽനിന്ന് സമ്മർദം കുറച്ചാണ് വെള്ളം തുറന്നുവിടുന്നതെന്നും അടുത്തദിവസം മുതൽ വെള്ളംവിതരണം സുഗമമാകുമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.
Published: 28 Nov 2026, 02:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented