ഷാർജ : സർക്കാർ സേവന കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അൽ റുഖ അൽ ഹംറയിൽ പുതിയ സേവനകേന്ദ്രം തുറന്നു. ഷാർജ സർക്കാരിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്‌മെന്റും (എസ്.എ.എം.) അൽ സഖിർ സെന്ററും സംയുക്തമായാണ് സേവന കേന്ദ്രം തുറന്നത്.
എസ്.എ.എം. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. വലീദ് അൽ സയേഗ് ഉൾപ്പടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഇടപാടുകൾ ലളിതമാക്കുന്നതിനും വ്യാപാരികളുടെയും നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്.
വിപണിയിലെ ആവശ്യങ്ങൾ മനസിലാക്കുക, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക, സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നതെന്ന് എസ്.എ.എമ്മിലെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് കസ്റ്റമർ എക്‌സ്പീരിയൻസ് ചീഫ് ഓഫീസർ സലിം അൽ മിദ്ഫ പറഞ്ഞു. നിക്ഷേപ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താനും അവയുടെ സുസ്ഥിര വളർച്ച ഉറപ്പാക്കാനുമാണ് ശ്രമിക്കുന്നത്.
തൊഴിലുടമകളും സ്ഥാപനങ്ങളും തൊഴിലാളികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുക, തൊഴിൽ അനുമതികൾ നൽകുക, തൊഴിൽ കരാറുകൾ തയ്യാറാക്കുക, ഇലക്ട്രോണിക് സിഗ്‌നേച്ചർ നൽകുക എന്നിങ്ങനെ വിവിധ സർക്കാർ സേവനങ്ങൾ കേന്ദ്രത്തിൽ ലഭ്യമാണ്. സർക്കാർ ഇടപാടുകൾ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും ഏകജാലക സംവിധാനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Published: 28 Nov 2026, 01:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented