ചെറുതന : ചെറുതന ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന ചെങ്ങാരപ്പള്ളിച്ചിറപ്പാലം അപകടനിലയിലായത് യാത്രക്കാരെ വലയ്ക്കുന്നു. കോൺക്രീറ്റുകൾ അടർന്ന് കമ്പി മുഴുവൻ തെളിഞ്ഞിരിക്കുകയാണ്. അനുബന്ധപാതയിലെ കൽക്കെട്ടുകൾ മുഴുവൻ തകർന്ന് വെള്ളത്തിലായി. പാലത്തിന്റെ തൂണുകളും ദ്രവിച്ചിരിക്കുകയാണ്. ഏതുനിമിഷവും നിലംപൊത്താവുന്ന പാലത്തിലൂടെയാണ് നാട്ടുകാരുടെ അപകടയാത്ര.
30 വർഷം മുൻപ് നിർമിച്ച പാലം പിന്നീട് പുതുക്കിപ്പണിതിട്ടില്ല. ഒരോ വെള്ളപ്പൊക്കത്തിലും പാലം കൂടുതൽ തകരുകയാണ്. ചില്ലാക്കേരി, ചെങ്ങാരപ്പള്ളിച്ചിറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം വിവിധ പാടശേഖരങ്ങളിലെ കർഷകരുടെയും നൂറിലധികം കുടുംബങ്ങളുടെയും യാത്രാമാർഗമാണ്. ചെങ്ങാരപ്പള്ളിച്ചിറ പാലത്തിൽനിന്നു പൂവപ്പള്ളി വഴി വീയപുരം ഹൈസ്കൂൾ ജങ്ഷനിലെത്താം. പുത്തൻതുരുത്ത് വഴി വീയപുരം കോയിക്കൽ ജങ്ഷനിലും എത്തിച്ചേരാം. വെള്ളപ്പൊക്കത്തിൽ ആദ്യം മുങ്ങുന്ന സ്ഥലമാണിത്. വീടുകളും പരിസരങ്ങളും മുങ്ങുമ്പോൾ നാട്ടുകാർ പാലത്തിൽവെച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഏതെങ്കിലും സർക്കാർ പദ്ധതിയിൽപ്പെടുത്തി പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 18 Nov 2026, 02:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented