ആലപ്പുഴ : ദേശീയ ഗുണനിലവാര അംഗീകാരം (എൻ.ക്യു.എ.എസ്) സ്വന്തമാക്കാനൊരുങ്ങി ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ഇതിന്റെ ഭാഗമായി നിർണായകമായ ദേശീയ തലത്തിലുള്ള പരിശോധനകൾ തുടങ്ങി. എൻ.ക്യു.എ.എസ്. സംഘത്തിലെ ഡോ. ശരണപ്പ ഗാനിഗർ, ഡോ. വിശാൽ ജയ്സ്വാൾ, ഡോ. മദൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ത്രിദിന ദേശീയ മൂല്യനിർണയത്തിന് ആശുപത്രിയിൽ തുടക്കമായി. പരിശോധനയുടെ ഭാഗമായി കളക്ടർ ഷാജി വി. നായർ ആശുപത്രി സന്ദർശിച്ച് കേന്ദ്രസംഘവുമായി ചർച്ച നടത്തി.
സർക്കാർ ആശുപത്രിയിലെ നവജാത ശിശുക്കൾക്കും അമ്മമാർക്കും ആരോഗ്യ പരിചരണം ഉറപ്പിക്കുന്ന 'ലക്ഷ്യ' പദ്ധതിയുടെയും നവജാതശിശുക്കൾക്കും കുട്ടികൾക്കും ലഭിക്കുന്ന ആരോഗ്യ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച 'മുസ്കാൻ' പദ്ധതിയും സംഘം പരിശോധിക്കും.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ, അത്യാഹിത വിഭാഗം, ശസ്ത്രക്രിയ മുറി, ഇൻ പേഷ്യന്റ്- ഔട്ട് പേഷ്യന്റ് സൗകര്യങ്ങൾ, പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങൾ, രോഗീസൗഹൃദ സേവനങ്ങൾ, അണുബാധ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ
പ്രവർത്തനങ്ങളും സംഘം വിലയിരുത്തും. ദേശീയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും സംഘം ഉറപ്പാക്കും.
താലൂക്ക്, ജില്ല തലങ്ങളിൽ മികവു തെളിയിച്ച ശേഷമാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ദേശീയതലത്തിലുള്ള എൻ.ക്യു.എ.എസ്. അന്തിമ പരിശോധനയ്ക്ക് യോഗ്യത നേടിയത്. ദേശീയ അംഗീകാരം ലഭിച്ചാൽ ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വലിയ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ലഭ്യമാകും.
Published: 24 Oct 2026, 03:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented