വെണ്മണി : വെൺമണി ഗ്രാമപ്പഞ്ചായത്തിലെ മാമ്പ്ര പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് കർഷകർ വളപ്രയോഗം നടത്തി. 19:19:19, നുട്രിഫാക്ട് എന്നിവയാണ് വളപ്രയോഗത്തിലുൾപ്പെടുത്തിയത്. ഇപ്പോൾ 21 ദിവസത്തെ വളപ്രയോഗമാണ് നടത്തുന്നത്. അൻപതാംദിവസം മങ്കൊമ്പ് ഗവേഷണകേന്ദ്രത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വളത്തിന്റെ പ്രയോഗം പൂർണമായി ഡ്രോൺ ഉപയോഗിച്ച് നിർവഹിക്കും. ചെങ്ങന്നൂർ ബ്ലോക്കിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത്.
ചെങ്ങന്നൂർ ബ്ലോക്കിന്റെ പരിധിയിൽ ആദ്യം കൃഷിയിറക്കുന്ന 100 ഏക്കറോളം വരുന്ന പടശേഖരമാണിത്. ഈവർഷം കാലവർഷത്തിലുണ്ടായ കുറവുമൂലം പാടശേഖരത്തിൽ കൃഷിയിറക്കാൻ ആദ്യഘട്ടത്തിൽ വെള്ളമില്ലായിരുന്നെങ്കിലും പിന്നീട് ഇടയ്ക്ക് മഴപെയ്തതിനെത്തുടർന്ന് കർഷകർ വിത്തു വിതയ്ക്കുകയായിരുന്നു.
സാധാരണയായി മാമ്പ്ര പാടശേഖരത്തിൽ നെൽക്കൃഷിക്കുശേഷം പച്ചക്കറിക്കൃഷി ചെയ്യേണ്ടതിനാൽ സെപ്റ്റംബർ 21-നാണ് എല്ലാവർഷവും വിതച്ചിരുന്നത്. ഫെബ്രുവരിയിൽ കൊയ്തെടുത്തശേഷം വിഷുക്കാലത്തേക്ക് പച്ചക്കറിക്കായി പാടമൊരുക്കുകയായിരുന്നു പതിവ്. 94 കർഷകരാണ് നിലവിൽ ഈ പാടശേഖരത്തിലുള്ളത്.
ശനിയാഴ്ച നടന്ന വളപ്രയോഗച്ചടങ്ങ് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വളപ്രയോഗത്തെപ്പറ്റി അഭിലാഷ് കരിമുളയ്ക്കൽ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം രശ്മികുമാരി, ഗ്രാമ പ്പഞ്ചായത്തംഗങ്ങളായ ദിലീപ് ഗാർഡൻസ്, കലാ നാരായണൻ, കൃഷി ഓഫീസർ കെ.എസ്. സന്ദിപ് കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ വി.വി. അനിൽകുമാർ, കൃഷി അസിസ്റ്റന്റ് പ്രീതി ഗോപിനാഥ്, പാടശേഖരസമിതി പ്രസിഡന്റ് എ.ജെ. തങ്കച്ചൻ, സെക്രട്ടറി രാജേന്ദ്രകുമാർ, ഭാരവാഹികളായ സുനിൽകുമാർ, മാത്യു കെ. ചാക്കോ എന്നിവർ പങ്കെടുത്തു.
Published: 08 Nov 2026, 02:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented