ഹരിപ്പാട്: ജ്യോതിഷപണ്ഡിതനായ ഡോ. കെ. ബാലകൃഷ്ണവാരിയരുടെ വിയോഗം സമൂഹത്തിനു വലിയ നഷ്ടമാണെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. നാരായണൻ പറഞ്ഞു. ചെങ്ങന്നൂർ ജില്ലസമിതി അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ജില്ല പ്രസിഡന്റ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. രാമസ്വാമി, ഡോ. കെ.ജി. സുരേഷ്കുമാർ, ശ്രേയസ് നമ്പൂതിരി, വി.കെ. ചന്ദ്രൻ, ഗോപാലകൃഷ്ണൻ വെട്ടുവേനി, പ്രസന്നകുമാരി, ശ്രീനിവാസ് പിത്തമ്പിൽ, രാധാകൃഷ്ണൻ, കവിതാ വിശ്വനാഥ്, ശിവദാസൻ, രമേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഡോ. കെ. ബാലകൃഷ്ണവാരിയരുടെ സ്മരണ നിലനിർത്തുന്നതിനായി സ്മൃതിവനം (നക്ഷത്രവനം) പദ്ധതി തുടങ്ങാൻ യോഗം തീരുമാനിച്ചു.