' ഇരിട്ടി: കേരള കർഷകസംഘം ചാവശ്ശേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പ് കരിനിലത്തിൽ ചെയ്ത ഒന്നാംഘട്ട പച്ചക്കറി കൃഷിയുടെ വിളവെടുപ്പും രണ്ടാംഘട്ട കൃഷിയുടെ നടീൽ ഉദ്ഘാടനവും നടന്നു.

To advertise here,

കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷസംഘം വില്ലേജ് പ്രസിഡന്റ് രവീന്ദ്രൻ മുണ്ടയാടൻ അധ്യക്ഷതവഹിച്ചു.

ഏരിയ പ്രസിഡന്റ് ഇ.പി. രമേശൻ, സെക്രട്ടറി എൻ. അശോകൻ, വില്ലേജ് സെക്രട്ടറി വി. രാജീവൻ, പി. സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി എം.പി. മനോജ്, കെ. പ്രമോദ്, പി.കെ. മജീദ് എന്നിവർ സംസാരിച്ചു.