വേനൽകാലം ലക്ഷ്യമിട്ട് തണ്ണിമത്തൻ കൃഷി ചെയ്യുന്നുവെങ്കിൽ തൈകൾ നടാൻ മികച്ച സമയം നവംബർ- ഡിസംബർ മാസങ്ങളാണ്. 25-30 ഡി. സെ ആണ് തണ്ണിമത്തൻ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില. അതേസമയം, നല്ല സൂര്യപ്രകാശം ലഭിക്കുകയും മണ്ണിൽ നീർവാർച്ച ഉറപ്പാക്കുകയും വേണം. 30X45 സെന്റി മീറ്റർ ഉയരം, 1.5-2 മീറ്റർ വീതിയുമുള്ള പണകൾ തയ്യാറാക്കുക. 2x1 മീറ്റർ അകലത്തിൽ തൈകൾ നടാം. തടം ഒന്നിന് 5-6 കിലോ ഗ്രാം ജൈവവളം ചേർത്തു കൊടുക്കാം. കൂടാതെ, വേപ്പിൻ പിണ്ണാക്ക് 200-250 ഗ്രാം, മണ്ണിര കമ്പോസ്റ്റ് 1-1.5 കിലോ ഗ്രാം, ട്രൈക്കോഡർമ്മ 20-25 ഗ്രാം എന്നിവയും നടുന്നതിനു മുന്നോടിയായി തടത്തിൽ ചേർത്തു കൊടുക്കാം.
തണ്ണിമത്തൻ തൈ ഒന്നിന് നൽകേണ്ട രാസവളം(ഗ്രാമിൽ)
| സമയം | യൂറിയ | രാജ്ഫോസ് | പൊട്ടാഷ് |
| അടിവളം | 5-6 | 30 | |
| 15 ദിവസം കഴിഞ്ഞ് | 5-6 | 4 | |
| 30 ദിവസം കഴിഞ്ഞ് | 6-7 | 2 | |
| 45 ദിവസം കഴിഞ്ഞ് | 6-7 | 2 |
ഷുഗർ ബേബി, കിരൺ, FH(1030) മഞ്ഞനിറം, VJ- Forture F1- Hybrid ചുവപ്പുനിറം FH1010 എന്നീ ഇനങ്ങൾ കർഷകർക്കു വളരെ പ്രിയമാണ്. വിത്ത് തടത്തിൽ ഇട്ട് 70-80 ദിവസങ്ങൾക്കു ശേഷം വിളവെടുപ്പ് ആരംഭിക്കാം. തണ്ണിമത്തനിൽ സാധാരണയായി കണ്ടുവരുന്ന ചെമ്പൻ മത്തൻ വണ്ട്, കായീച്ച, മുഞ്ഞ, ഇലപ്പേൻ എന്നിവയ്‌ക്കെതിരെ അസാഡിറക്ടിൽ 3-5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചുകൊടുക്കാം. കായയോടു ചേർന്നുള്ള തണ്ട് ഉണങ്ങാൻ ആരംഭിക്കുകയും ബ്രൗൺ നിറമാവുകയും ചെയ്താൽ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.
Content Highlights: Learn the ideal time to plant watermelons for a summer harvest, soil prep, fertilization, and pest control tips for healthy, sweet fruits.
Published: 13 Nov 2025, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented