കൃഷിയിടങ്ങളിൽ പയർ വർഗ്ഗങ്ങളെയും മറ്റ് പച്ചക്കറി കൃഷികളെയും നശിപ്പിക്കുന്ന മുഞ്ഞ പോലുള്ള കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു ജൈവ പ്രതിവിധി പരിചയപ്പെട്ടാലോ. രാസകീടനാശിനികൾക്ക് പകരമായി ഈ കീടങ്ങൾക്കെതിരെയുള്ള വജ്രായുധമായി വേപ്പെണ്ണ പ്രയോഗിക്കാം. വേപ്പെണ്ണയിൽ അടങ്ങിയിരിക്കുന്ന അസഡിറാക്റ്റിൻ (Azadirachtin) എന്ന ഘടകമാണ് കീടങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നത്. ഇത് മുഞ്ഞകളുടെ വളർച്ചയെ തടയുന്നു.

To advertise here,

ഒരു ലിറ്റർ വെള്ളത്തിലേക്ക് അഞ്ചുമുതൽ 10 മില്ലി ലിറ്റർ വേപ്പെണ്ണ എന്നതാണ് കൃത്യമായ അളവ്. വേപ്പെണ്ണ നേരിട്ട് വെള്ളത്തിൽ ലയിക്കാത്തതിനാൽ, അത് യോജിപ്പിക്കുന്നതിനായി മൂന്നോ നാലോ തുള്ളി ലിക്വിഡ് സോപ്പ് (Mild liquid soap) കൂടി ചേർക്കാം. ഇത് രാവിലെയോ വൈകുന്നേരങ്ങളിലോ ചെടികളിൽ സ്പ്രേ ചെയ്യുന്നതാണ് ഉത്തമം. ഒറ്റത്തവണ സ്പ്രേ ചെയ്തതുകൊണ്ട് മാത്രം മുഞ്ഞകൾ പൂർണ്ണമായും നശിക്കണമെന്നില്ല. അതിനാൽ രണ്ടാഴ്ച ഇടവേളകളിൽ തളിയ്ക്കാം.

വേപ്പെണ്ണ വാങ്ങുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന അസഡിറാക്റ്റിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. മികച്ച ഫലം ലഭിക്കുന്നതിനായി കുറഞ്ഞത് 1500 പി.പി.എം (PPM) എങ്കിലും അസഡിറാക്റ്റിൻ അടങ്ങിയ വേപ്പെണ്ണ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.