കോളിഫ്ലവർ ചെടികളുടെ ഇലകളിൽ ചെറിയതോതിൽ പൂപ്പൽബാധ കാണുന്നുണ്ടോ. ഇത് കോളിഫ്ലവറിനെ ബാധിക്കുന്ന കുമിൾരോഗമാണിത്. ഇലകളുടെ അടിവശത്തു പർപ്പിൾ നിറത്തിൽ ചെറിയ പൊട്ടുകളായാണ് തുടക്കം. മേൽപ്പരപ്പിൽ മഞ്ഞപ്പൊട്ടുകളും കാണാം. അടിവശത്താണ് കുമിളിന്റെ തന്തുക്കൾ വളരുന്നതും പൂപ്പൽ വ്യാപിക്കുന്നതും. നിയന്ത്രണം വൈകിയാൽ ഇത്തരം പാടുകൾ കൂടിച്ചേർന്നു ഇലകൾ കരിഞ്ഞുണങ്ങും. കോളിഫ്ലവറിന്റെ തലപ്പിനും നിറംമാറ്റം സംഭവിക്കാം. രോഗം വന്ന ചെടികൾ അപ്പപ്പോൾ നീക്കി വെള്ളവും കാറ്റുംവഴിയുള്ള കുമിൾവ്യാപനം തടയണം.
വിളവെടുത്തു കഴിഞ്ഞ ചെടികൾ അവിടെത്തന്നെ ഉപേക്ഷിക്കാതെ നശിപ്പിച്ചുകളയുക. നടുമ്പോൾ വേണ്ട അകലം കൊടുക്കുക. ഒരേ സ്ഥലത്തുതന്നെ തുടർച്ചയായി നടാതിരിക്കുക. ചെടികളുടെ തലപ്പിലൂടെ വെള്ളം ഒഴിച്ച് നനയ്ക്കാതിരിക്കുക. കുമിൾബാധ രൂക്ഷമെങ്കിൽ നിയന്ത്രിക്കാൻ കോപ്പർ ഓക്സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക.
ആവശ്യമെങ്കിൽ അന്തർ വ്യാപനശേഷിയുള്ള കുമിൾ നാശിനിയായ പൊട്ടാസ്യം ഫോസ്‌ഫോണേറ്റ് മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ; അല്ലെങ്കിൽ മെറ്റലാക്സിൽ +മാങ്കോസെബ്ബ് -1.5 -2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കുക. കുമിൾനാശിനി തളിച്ചാൽ കുറഞ്ഞത് രണ്ടാഴ്ച കഴിഞ്ഞു മാത്രമേ വിളവെടുക്കാൻ പാടുള്ളൂ. നേരത്തേ സ്യൂഡോമോണസ് തളിച്ച കാര്യം സൂചിപ്പിരുന്നുവല്ലോ. 10 ദിവസത്തിലൊരിക്കൽ വീതം ഇത് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു തടത്തിലും മറ്റും ഒഴിച്ച് കൊടുക്കേണ്ടതായിരുന്നു. പ്രതിരോധം എന്ന നിലയ്ക്കാകുമ്പോൾ കൃത്യമായ ആവർത്തനത്തിന് വലിയ പ്രാധാന്യമുണ്ട്. അതും രാസകീടനാശിനികൾ ഒഴിവാക്കിയുള്ള ജൈവമുറകളിൽ ഇത് നിർബന്ധവുമാണ് .
Content Highlights: Discover cauliflower`s purple spot fungal disease. Learn to identify, treat, and prevent it from spreading, saving your crop from wilting. Get expert tips now!
Published: 02 Dec 2025, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented