വി ളവെടുപ്പിന് ഏതാനും മാസങ്ങൾമാത്രം ശേഷിക്കെ കാപ്പിവിലയിൽ ഇപ്പോഴും ഉയർച്ചയുണ്ടാകുന്നത് കാർഷികമേഖലയ്ക്ക് ആശ്വാസമാവുകയാണ്. വയനാട്ടിൽ ചെറുകിട, ഇടത്തരം കർഷകരടക്കം ഏറ്റവും കൂടുതൽപേർ ആശ്രയിക്കുന്നതും ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നതും കാപ്പിയാണ്. ഒരുകാലത്ത് കുരുമുളക് കൈയടക്കിവെച്ചിരുന്ന ഒന്നാംസ്ഥാനം വിലകുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽപ്പോലും കാപ്പിയിലേക്ക് എത്തപ്പെട്ടത് രോഗബാധയിലുള്ള കുറവും അനുകൂലമായ കാലാവസ്ഥയും നിമിത്തമാണ്. കാലാവസ്ഥ എത്രവിപരീതമായാലും കൃഷിയിടങ്ങളിൽ നിശ്ചിത അളവിൽ ഉത്പാദനം നടക്കുമെന്നതും വരൾച്ചയിലും വെള്ളപ്പൊക്കത്തിലും പരിധിയിൽ കവിഞ്ഞ നാശമുണ്ടാകില്ലെന്നതും കാപ്പിയുടെമാത്രം പ്രത്യേകതയാണ്.
കുരുമുളക് മെച്ചപ്പെട്ടവിലയിൽ തുടരും
,000 രൂപവരെ ഉയർന്നശേഷം 47,000 രൂപയായി കുറഞ്ഞ കുരുമുളക് വില വളരെ സാവകാശമാണെങ്കിൽപ്പോലും വീണ്ടും 50,000 രൂപയിൽ തിരിച്ചെത്തി. ലഭ്യത തീരെ കുറഞ്ഞതാണ് നിലവിൽ വില ഉയരാനുണ്ടായ സാഹചര്യം. പ്രധാന വാങ്ങലുകാരൊന്നുംതന്നെ വിപണിയിൽ സജീവമല്ല. വടക്കേ ഇന്ത്യയിൽനിന്നും തീരെ ആവശ്യക്കാരില്ല. എന്നിട്ടും, വിലയിൽ ഉയർച്ച സാധ്യമായ സ്ഥിതിക്ക് വരുംനാളുകളിലും കുരുമുളക് വില ഭേദപ്പെട്ടനിലയിൽ തുടർന്നേക്കും. ഇത്തവണ ഉത്പാദനം കുറവാണെന്നതും വിലനിലവാരത്തെ അനുകൂലമാക്കും.
ഭേദപ്പെടുമോ ഇഞ്ചി
ഉയരുമെന്ന് തോന്നിച്ചിടത്തുനിന്ന് താഴേക്കുപോയശേഷം ഇഞ്ചിവില വീണ്ടും ഭേദപ്പെടാൻ തുടങ്ങി. ഇത്തവണ നവംബർ മുതൽ മാർച്ച് വരെയുള്ള പ്രധാനഘട്ടങ്ങളിലെല്ലാം 700-750 രൂപയായിരുന്നു ഇഞ്ചിവില. പിന്നീട് പടിപടിയായി ഉയർന്ന് 1000 രൂപയിലേക്കും ദീർഘകാലത്തിനുശേഷം 1400 രൂപയിലേക്കും എത്തിയശേഷം ഓഗസ്റ്റ് ആദ്യവാരം 1700 രൂപ വരെയായി വില ഉയർന്നിരുന്നു. പിന്നീട് മഴ ശക്തിപ്രാപിച്ചതോടെ കർണാടകത്തിൽനിന്നും മറ്റുമുണ്ടായ ശക്തമായ വിൽപ്പനസമ്മർദത്തെത്തുടർന്ന് ഇഞ്ചിവില 1200 രൂപയായി കുറഞ്ഞിരുന്നു. ഇപ്പോൾ വയനാട്ടിൽ 1500 രൂപയും കർണാടകത്തിൽ 2200 രൂപയുമാണ് ഒരു ചാക്ക് ഇഞ്ചിയുടെ വില. ഇവിടെ 1700 രൂപവരെ ഉയർന്ന ഘട്ടത്തിൽ കർണാടകത്തിൽ 2800 രൂപവരെയായും വില ഉയർന്നിരുന്നു. ഏതുതരം സാഹചര്യത്തിലും ഇത്തവണ ഇനിയുള്ള ദിവസങ്ങളിൽ ഇഞ്ചിവില കുറയാനിടയില്ല.
പ്രതീക്ഷയില്ലാതെ റബ്ബർ
,000 രൂപയുടെ പരിധിയിൽനിന്ന് റബ്ബർവില ഒറ്റയടിക്ക് 14,600 രൂപയായി കുറഞ്ഞു. മോശമല്ലാത്ത ഇടവേളയ്ക്കുശേഷം നേന്ത്രക്കായ വിലയിലും കുറവുണ്ടായി. ഏതാനുംദിവസങ്ങൾക്ക് മുമ്പുവരെ 4500 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ശനിയാഴ്ചത്തെ നിലവാരം 3800 രൂപവരെ മാത്രമാണ്. ചേനവിലയും വളരെവേഗം കുറഞ്ഞ് 1300 രൂപയിലെത്തി.
Content Highlights: wayanad ginger coffee pepper cultivation price
Published: 29 Aug 2022, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented