ഇഞ്ചിയുടെ പ്രധാനകീടമാണ് ‘റൈസോം സ്കെയിൽ’ എന്നറിയപ്പെടുന്ന ശല്ക്കപ്രാണി. ഇഞ്ചിച്ചെടിയെയും കിഴങ്ങുകളെയും ഉപദ്രവിക്കും. വിളവെടുത്ത കിഴങ്ങുകളിൽ വൃത്താകൃതിയിൽ ചാരനിറം അല്ലെങ്കിൽ ഇളം തവിട്ടുനിറമുള്ള ചെറിയപാടുകളാണ് ലക്ഷണം. ഇവ കിഴങ്ങിലെ സസ്യരസം വലിച്ചുകുടിക്കും. അങ്ങനെ കിഴങ്ങുകൾ ചുരുങ്ങി നശിക്കും.
ഇവയുടെ നിയന്ത്രണത്തിന് പ്രതിരോധമാണ് പ്രധാനം. വിത്തുകൾ സൂക്ഷിക്കുന്നതിനും നടുന്നതിനും മുൻപുതന്നെ ക്വിനാൽഫോസ് ലായനിയിൽ (മൂന്നു മില്ലി മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്) 20-30 മിനിറ്റ് നേരം മുക്കിവെക്കാൻ ശ്രദ്ധിക്കണം. വിളവെടുക്കുമ്പോൾത്തന്നെ ശല്ക്കപ്രാണി ബാധിച്ച ചെടിയോ കിഴങ്ങോ ഒഴിവാക്കുക.
വിത്തിഞ്ചി സൂക്ഷിക്കുമ്പോൾ കാഞ്ഞിരത്തിന്റെ ഉണക്കിയ ഇല വിരിച്ചിട്ടു അതിനുമീതെ ഇഞ്ചി സംഭരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികൾ പ്രയോഗിക്കുന്നതും ഗുണംചെയ്യും. ഇഞ്ചിവിത്തും കാഞ്ഞിരത്തിന്റെ ഉണങ്ങിയ ഇലകളും അറക്കപ്പൊടിയും 1:1 എന്ന അനുപാതത്തിൽ ചേർത്ത് സംഭരിക്കുന്നതും കീടനിയന്ത്രണമാർഗമാണ്.
മിത്രകുമിളായ ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കുക. വേപ്പെണ്ണ-വെളുത്തുള്ളി എമൽഷൻ തളിക്കുക. ഇതിന് 20 മില്ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി, അഞ്ചു ഗ്രാം ബാർ സോപ്പ് എന്നിവയാണ് വേണ്ടത്. ഇവ കലർത്തി തയ്യാറാക്കിയാൽ എമൽഷൻ തയ്യാർ.
Content Highlights: Struggling with Rhizome Scale in ginger crops? Learn effective chemical and organic control methods to protect your harvest.
Published: 14 Jun 2026, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented