
അറുപതിലും യുവകര്‍ഷകനെന്നറിയപ്പെടുന്ന ജോര്‍ജ്കുട്ടി ഇനി അവാര്‍ഡ് ജേതാവെന്ന അംഗീകാരത്തിനുകൂടി അര്‍ഹനാണ്. പാഞ്ഞാള്‍ പഞ്ചായത്തില്‍ കിള്ളിമംഗലം കുളമ്പില്‍ സ്വന്തമായി പത്ത് ഏക്കറില്‍ കൃഷിചെയ്യുന്ന ജോര്‍ജ്കുട്ടി (61)യ്ക്കാണ് സംസ്ഥാനത്തെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള പുരസ്‌കാരം.
ജോര്‍ജുകുട്ടിയുടെ അമ്മയുടെ നാടായ കിള്ളിമംഗലത്താണ് സ്വന്തമായി ഫാം നടത്തുന്നത്. പത്ത് ഏക്കറില്‍ 40 പശു,100 ആട്,200 മുട്ടക്കോഴി എന്നിവയുണ്ട്. രണ്ട് കുളങ്ങളിലായി തിലോപ്പി, നട്ടര്‍ എന്നീ മത്സ്യങ്ങളെ വളര്‍ത്തുന്നുമുണ്ട്. ഇതിന് പുറമെ ആറ് ഏക്കറില്‍ നെല്‍ കൃഷിയും മൂന്ന് ഏക്കറില്‍ പുല്‍കൃഷിയും നടത്തുന്നു.
ജെയ്സി,ഗീര്‍, വെച്ചൂര്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെടുന്ന നാല്‍പ്പത് പശുക്കളാണ് ഇവിടെയുള്ളത്. അത്യാധുനിക രീതിയില്‍ത്തന്നെയാണ് പശുവളര്‍ത്തലും. വൃത്തിയുള്ള തൊഴുത്തും സ്‌നേഹത്തോടെയോടെയുള്ള പരിചരണവുമാണ് പശുപരിപാലനത്തിന് അത്യാവശ്യമെന്നാണ് ജോര്‍ജ്കുട്ടിപറയുന്നത്. ഇവയ്ക്ക് തീറ്റയ്ക്കായി മൂന്ന് ഏക്കറില്‍ തീറ്റപ്പുല്ലും സ്വന്തമായി കൃഷിചെയ്യുന്നുണ്ട്.
പാല്‍സൊസൈറ്റികളിലാണ് പാല്‍ നല്‍കുന്നത്. ഇതിന് പുറമെ ആവശ്യക്കാര്‍ക്ക് നേരിട്ടും ഇവിടെനിന്ന് പാല്‍ വാങ്ങാം. ഉണക്കിയ ചാണകപ്പൊടി പാക്കറ്റുകളിലാക്കി വില്‍പ്പനയും നടത്തുന്നുണ്ട്. ആടുകളില്‍ മലബാറി,ജമ്നാപ്യാരി തുടങ്ങിയ ഇനങ്ങളാണ് ഉള്ളത്. മൂവായിരത്തോളം മീനുകളുമുണ്ട്.
മുട്ടക്കോഴിയിലും ആദായം കണ്ടെത്തുന്നു
നാലുവര്‍ഷമായി കോഴി വളര്‍ത്തല്‍ ആരംഭിച്ചിട്ട്. വളരെക്കുറച്ച് കോഴികളുമായി തുടങ്ങിയതാണ് മുട്ടക്കോഴി വളര്‍ത്തല്‍. ഇപ്പോള്‍ ഇരുനൂറ് കോഴികളുണ്ട്. ഫാം പരിചരണത്തിനായി ആറ് ജോലിക്കാരാണ് ഇവിടെയുള്ളത്. ആലീസാണ് ഭാര്യ.ലിജോ,ലിജി എന്നിവരാണ് മക്കള്‍. സഹോദരന്‍ ജെയ്സണും കൃഷിയില്‍ പിന്തുണയുമായി കൂടെയുണ്ട്.
തൃശ്ശൂര്‍ ജില്ല ചെറുകിട വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ജോര്‍ജ്കുട്ടി. ഫെബ്രുവരി നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.
Published: 31 Jan 2020, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented