തിരുവനന്തപുരം: കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പിന്റെ 2023-ലെ മികച്ച ഫാം ജേർണലിസ്റ്റിനുള്ള പുരസ്കാരം (അച്ചടി വിഭാഗം) മാതൃഭൂമി മലപ്പുറം കോട്ടക്കൽ യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ടി.വി. രാധാകൃഷ്ണന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

To advertise here,

കേരളത്തിലെ കാര്‍ഷികമേഖലയില്‍ വരുന്ന മാറ്റങ്ങള്‍ സംബന്ധിച്ച 'തേന്‍കിനിയും കേരളം' എന്ന പരമ്പരയ്ക്കാണ് രാധാകൃഷ്ണന് പുരസ്കാരം. 2023 ഓഗസ്റ്റ് രണ്ടുമുതല്‍ ഏഴുവരെ മാതൃഭൂമി ദിനപ്പത്രത്തിന്‍റെ എഡിറ്റോറിയൽ പേജിലാണ് പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടത്.

മികച്ച ദൃശ്യമാധ്യമ ഫാം ജേർണലിസ്റ്റിനുള്ള പുരസ്കാരത്തിന്  ദൂരദർശൻ പ്രോഗ്രാം അസിസ്റ്റന്റ് ശശി കാരക്കാമണ്ഡപം അർഹനായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023-ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.