മൂന്നാർ: പശുക്കളെ വാങ്ങുന്നതിന് കർഷകർക്ക് പലിശയില്ലാതെ ലോൺ ലഭ്യമാക്കുന്നതിനുളള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൂന്നാറിൽ ജില്ലാ ക്ഷീരകർഷക സംഗമത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

To advertise here,

കിടാരി പാർക്കുകൾ എല്ലാ ജില്ലകളിലും ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ക്ഷീരകർഷകർക്കായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഇതിന് ഏകദേശം 57 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ദേവികുളം എം.എൽ.എ  അഡ്വ. എ. രാജ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ . എം.എം.മണി,  വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ  എം ടി.ജയൻ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഇടുക്കിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് പ്രമുഖ സാമൂഹ്യ സാംസ്കാരിക സഹകരണ നേതാക്കൾ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്ഷീരസംഗമത്തിൽ സംസാരിച്ചു.