പത്തനംതിട്ട: കന്നുകാലികളിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി ഏപ്രിലോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പത്തനംതിട്ട ജില്ലയിൽ വിജയകരമായി പൂർത്തിയാക്കിയ പദ്ധതി ഒന്നരവർഷമായി തുടർപ്രവർത്തനങ്ങൾ ഇല്ലാതെ നിലച്ചിരിക്കുകയായിരുന്നു. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഡേറ്റ എൻട്രിക്ക് ആവശ്യമായ ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കാലതാമസം കാരണമാണ് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നത് നീണ്ടത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധയുടെ ഭാഗമായാണ് കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം ഒരുക്കുന്നത്. ചിപ്പ് ഘടിപ്പിച്ച് ഡേറ്റ എൻട്രി നടത്തുന്നതിലൂടെ കന്നുകാലികളുടെ വിവരങ്ങൾ, അവയ്ക്കെടുത്തതും എടുക്കേണ്ടതുമായ വാക്സിനേഷനുകൾ, തരുന്ന പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങൾ തുടങ്ങിയവ ഇ-സമൃദ്ധയുടെ ആപ്പിലും പോർട്ടലിലും ലഭ്യമാക്കും.
പത്തനംതിട്ട ജില്ലയിലെ പദ്ധതി ഒരുമാസംകൊണ്ട് പൂർത്തിയാക്കാനാണ് അധികൃതർ നിർദേശിച്ചത്. 7.5 കോടി രൂപ ഇതിനായി നൽകി. എന്നാൽ, ജീവനക്കാരുടെ കുറവും വിവരശേഖരണത്തിനായുള്ള സാങ്കേതികസംവിധാനങ്ങളുടെ അപര്യാപ്തതയുംമൂലം നാലുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. കന്നുകാലികളുടെ ചെവിയിലെ തൊലിക്കടിയിലാണ് ചിപ്പ് സ്ഥാപിക്കുന്നത്.
Content Highlights: microchip on cattle project more district
Published: 10 Mar 2025, 08:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented