placeholder
നെന്മാറ: വീട്ടുവളപ്പിലെ വഴുതനച്ചെടിയില്‍ കായ്ച്ച വഴുതന ഒരെണ്ണം 810 ഗ്രാം. പാലക്കാട്, നെന്മാറ പേഴുംപാറ തോട്ടത്തില്‍ ജഗന്നിവാസന്റെ വീട്ടിലെ ഗ്രോബാഗില്‍ വളര്‍ത്തിയ വഴുതനയാണ് ഇത്രയും തൂക്കം വെക്കുന്നത്. 

To advertise here,

ജൈവ വളപ്രയോഗത്തിലൂടെ കൃഷിനടത്തുന്ന ഇദ്ദേഹത്തിന് നെന്മാറ കൃഷിഭവന്‍ മുഖേനയാണ് വഴുതനവിത്ത് ലഭിച്ചത്. വാരാണസി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ചില്‍നിന്ന് വികസിപ്പിച്ച കാശി ഉത്തം ഇനത്തില്‍പ്പെട്ട വഴുതനയാണെന്നും, ഇതിന് ഇത്രയും തൂക്കവും വളര്‍ച്ചയും ഉണ്ടാകുമെന്നും നെന്മാറ കൃഷി ഓഫീസര്‍ വരുണ്‍ പറഞ്ഞു.

Content Highlights: Meet the giant brinjal (Eggplant ) weighing  810 gm