ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കർഷകരുടെ സമഗ്ര വികസനത്തിനായി പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ അൻപത് വർഷത്തെ അവഗണനകൾക്ക് വിരാമമിട്ട്, കർഷകക്ഷേമവും ഗ്രാമീണ വികസനവും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികൾ രാജ്യത്തുടനീളം ദൃശ്യമായ മാറ്റങ്ങൾ കൊണ്ടുവരികയാണെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ.
കാർഷിക മേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) കേന്ദ്ര സർക്കാർ രൂപീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തുടനീളം 44,243 കസ്റ്റം ഹയറിങ് സെന്ററുകളും, 17,779 വെയർഹൗസുകളും, 2,827 കോൾഡ് സ്റ്റോറേജുകളും നിർമ്മിച്ചു കഴിഞ്ഞു. ഈ ആധുനിക സൗകര്യങ്ങൾ വഴി വിളവെടുപ്പിന് ശേഷമുള്ള നാശനഷ്ടങ്ങൾ 5 മുതൽ 15 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചതായും, കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി സംഭരിക്കാനും മെച്ചപ്പെട്ട വില നേടാനും ഇത് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ പരിപ്പ് വർഗ്ഗങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ 2030-31 ഓടെ ഈ മേഖലയിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ വിത്തിനങ്ങൾ, ശാസ്ത്രീയമായ ഗവേഷണം, കർഷകർക്കുള്ള പരിശീലനം എന്നിവ വഴി 2021-22 കാലയളവിൽ 27.30 ദശലക്ഷം ടൺ എന്ന റെക്കോർഡ് ഉൽപ്പാദനത്തിൽ ഇന്ത്യ എത്തിച്ചേർന്നു. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ വർഷത്തിൽ മൂന്ന് വിളകൾ വരെ എടുക്കാൻ സാധിക്കുന്നത് ഈ മേഖലയിലെ വലിയ മുന്നേറ്റമാണെന്ന് ചൗഹാൻ ചൂണ്ടിക്കാട്ടി.
വായുമലിനീകരണത്തിന്റെ പേരിൽ കർഷകരെ വേട്ടയാടുന്ന രീതി ശരിയല്ലെന്നും വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിന്റെ അഞ്ച് ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കോൽ കത്തിക്കുന്നതിന് പകരം അത് ഫലപ്രദമായി കൈകാര്യം ചെയ്യാൻ യന്ത്രങ്ങൾ വാങ്ങുന്നതിനായി കർഷകർക്ക് 50 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകുന്ന ക്രോപ്പ് റെസിഡ്യൂ മാനേജ്‌മെന്റ് പദ്ധതി സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും ഹരിയാന മാതൃകയിൽ വൈക്കോൽ കത്തിക്കാത്ത പഞ്ചായത്തുകൾക്ക് പാരിതോഷികം നൽകുന്നതും വെയർഹൗസുകളിൽ സംഭരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Shivaraj Singh Chouhan announces ₹1 Lakh Crore Agri Infrastructure Fund, creating custom hiring centers, warehouses & cold storage.
Published: 14 Feb 2026, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented