ന്യൂഡൽഹി: രാസവളങ്ങളോടൊപ്പം നാനോ വളങ്ങളും ബയോസ്റ്റിമുലന്റ് ഉൽപ്പന്നങ്ങളും നിർബന്ധിതമായി നൽകുന്ന രീതി ഉടൻ അവസാനിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കർശന നിർദ്ദേശം നൽകി കേന്ദ്ര കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. കാർഷിക ഉൽപ്പന്ന വിതരണ ശൃംഖലയിലെ ചൂഷണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതികളുടെ ഭാഗമായാണ് നീക്കം.
കർഷകർക്ക് ആവശ്യമില്ലെങ്കിൽ പോലും നാനോ വളങ്ങളും ബയോസ്റ്റിമുലന്റുകൾ പോലുള്ള അനുബന്ധ ഉൽപ്പന്നങ്ങളും രാസവളങ്ങളോടൊപ്പം ചേർത്ത് കർഷകരെ വാങ്ങാൻ നിർബന്ധിക്കുന്ന രീതിയാണ് നിർബന്ധിത ടാഗിങ്. ഇത്തരം രീതികൾ അധാർമികവും വളം നിയന്ത്രണ ഉത്തരവ്(1985) പ്രകാരം നിയമവിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു. ഇത് അനാവശ്യ സാമ്പത്തിക ഭാരം ഉണ്ടാക്കുകയും വിളകളുടെയും മണ്ണിന്റെയും ആവശ്യകതകളെ അടിസ്ഥാനമാക്കി ആവശ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുകയും ചെയ്യുന്നു.
ഏതെങ്കിലും നിർമ്മാതാക്കൾ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ നിർബന്ധിത ടാഗിങ് ഏർപ്പെടുത്തുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ ചൗഹാൻ നിർദേശം നൽകി. കർശനമായ പരിശോധനകളും നിരീക്ഷണവും നടത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഉയർന്ന നിലവാരമുള്ളതും താങ്ങാവുന്ന വിലയിലുള്ളതുമായ വളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വ്യാജവും നിലവാരമില്ലാത്തതുമായ ഉൽപ്പന്നങ്ങൾ വിപണിയിൽനിന്ന് ഇല്ലാതാക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രചാരണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Shivraj Singh Chouhan Orders Immediate Halt on Forced Tagging of Nano and Biostimulant Products
Published: 15 Jul 2025, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented