
കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തേങ്ങാപ്പാല്‍ പിഴിയുന്ന യന്ത്രം വികസിപ്പിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലാണ് ഇത് വികസിപ്പിച്ചത്.
'കേരധാര' എന്ന് പേരിട്ട ഉപകരണം തുരുമ്പെടുക്കാത്ത സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ്. റോട്ടറി പ്രോസസിങ് സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ കാര്‍ഷികയന്ത്രവത്കരണവിഭാഗം മേധാവി ഡോ. പി.ആര്‍. ജയന്റെ നേതൃത്വത്തില്‍ നടത്തിയ കണ്ടെത്തലില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ കെ.പി. ശിവജി, ഡോ. സുമാ നായര്‍ എന്നിവരും പങ്കാളികളാണ്.
മേശമേല്‍വെച്ച് കൈകൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാം. കൈകൊണ്ട് പിഴിഞ്ഞെടുക്കുന്നതിനേക്കാള്‍ ഇരട്ടിയോളം പാല്‍ യന്ത്രമുപയോഗിച്ചാല്‍ കിട്ടും.സമയവും ഊര്‍ജവും കുറച്ചുമതി. കരസ്പര്‍ശമേല്‍ക്കാത്ത ശുദ്ധമായ തേങ്ങാപ്പാല്‍ കിട്ടുകയും ചെയ്യും.
യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഇറക്കുന്നതിനായി സാങ്കേതികവിദ്യ ഷൊറണൂരിലെ ഒരു കമ്പനിക്ക് കൈമാറി.
Content Highlights: Agriculture Engineering College Develop Coconut Milk Machine
Published: 13 Jan 2020, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented